ഹീമോഗ്ലോബിന്‍ കൂട്ടാന്‍ ആയുര്‍വേദം
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു ആരോഗ്യകരമായ അളവിലുള്ള ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഇത് പുരുഷന്മാരില്‍ 14 18 മില്ലി ഗ്രാമും സ്ത്രീകളില്‍ 12 16 മില്ലിഗ്രാമും ആണ് . ക്ഷീണം ,തളര്‍ച്ച ,ചെറിയ ശ്വസനം ,വിളറിയ ചര്‍മ്മം ,വിശപ്പ് കുറവ് ,ഹൃദയമിടിപ്പ് കൂടുതല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഹീമോഗ്ലോബിന്‍ കുറവാണു എന്നര്‍ത്ഥം. വളരെയധികം ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ അനീമിയ എന്ന അവസ്ഥയില്‍ എത്തിച്ചേരും .
ഗര്‍ഭധാരണം ,അമിതമായ ആര്‍ത്തവം,ഫോളിക് ആസിഡിന്റെ കുറവ് ,ഇരുമ്പു ,വിറ്റാമിന്‍ ബി 12 ,തുടര്‍ച്ചയായ രക്തദാനം ,മജ്ജ ,ക്യാന്‍സര്‍ ,ദഹന വ്യവസ്ഥയിലെ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഹീമോഗ്ലോബിന്‍ കുറയാന്‍ കാരണമാകും .പ്രകൃതിയിലെ വസ്തുക്കളിലൂടെ ഇവ പരിഹരിക്കാമെന്ന് ആയുര്‍വേദം പറയുന്നു . ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ചില ആയുര്‍വേദ സസ്യങ്ങളെ ചുവടെ പരിചയപ്പെടുത്തുന്നു.
നെല്ലിക്ക
ഹീമോഗ്ലോബിന്‍ കൂട്ടാനായുള്ള ഏറ്റവും മികച്ച ഉപാധിയാണ് നെല്ലിക്ക. ഇതില്‍ ധാരാളം വിറ്റാമിന്‍ ,മിനറല്‍ ,ഇരുമ്പ് ,വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു 35 40 മിനിറ്റിനു മുന്‍പ് ഇത് കഴിക്കുക .
ഗുഗുല്‍
ആയുര്‍വേദത്തിലെ ചരക് സംഹിതയില്‍ പരാമര്‍ശിച്ചിട്ടുള്ള അത്ഭുത ഗുണങ്ങളുള്ള ഒന്നാണ് ഗുഗുല്‍. ഹീമോഗ്ലോബിന്‍ കൂട്ടാനും, വിളര്‍ച്ച മാറ്റാനും ഇതിനു കഴിവുണ്ട്.
ഹരിതകി
വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ഹരിതകി. ആര്‍ ബി സി ഹീമോഗ്ലോബിന്‍ എന്നിവയുടെ കുറവ് ഹരിതകിക്ക് മാറ്റാന്‍ കഴിയും. തേനും നെയ്യും ചാലിച്ചു കഴിച്ചാല്‍ ഹീമോഗ്ലോബിന്‍ കുറവ് മാറും.
അശ്വഗന്ധ
ആയുര്‍വേദ സംഹിതകളില്‍ വളരെയധികം പരാമര്‍ശിച്ചിട്ടുള്ള ഒരു ഔഷധമാണിത് .ഇത് ഇരുമ്പിനാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ അശ്വഗന്ധ കഴിച്ചാല്‍ ആര്‍ ബി സി ,ഡബ്ല്യൂ ബി സി ,ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കും. ഇത് രക്തം ശുദ്ധീകരിക്കാനും ,ആന്റി ഓക്‌സിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു.
മഞ്ജിഷ്ട
രക്തം ദുഷിക്കുന്നതു മൂലം ഹീമോഗ്ലോബിന്‍ കുറയുന്നത് മഞ്ജിഷ്ട തടയുന്നു. ദുര്‍ബലമായ കരള്‍ ,മോശം ഭക്ഷണ ശീലം ,പുകവലി ,പ്രതിരോധ ശേഷിക്കുറവ് എന്നിവയാണ് രക്തം ദുഷിക്കാനുള്ള കാരണങ്ങള്‍.ആയുര്‍വേദം പറയുന്നത് മഞ്ജിഷ്ട രക്തം ശുദ്ധീകരിച്ചു ഹീമോഗ്ലോബിന്റെ അളവ് കൂട്ടും എന്നാണ്.
ബീറ്റ്‌റൂട്ട്
ആയുര്‍വേദം പരാമര്‍ശിക്കുന്നത് ബീറ്റ്‌റൂട്ട് നമ്മുടെ ശരീരത്തിലെ ഇരുമ്പ് ,വിറ്റാമിന്‍ ,ഫോളിക് ആസിഡ് ,മഗ്‌നീഷ്യം ,ഫോസ്ഫറസ്,മറ്റു പോഷകങ്ങള്‍ എന്നിവ പ്രദാനം ചെയ്യും എന്നാണ്. അങ്ങനെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha