ചെറുനാരങ്ങക്ക് ഗുണങ്ങളേറെ ..
ചെറുനാരങ്ങയുടെ ഗുണഫലങ്ങള്‍ ഏറെയാണ്. ആരോഗ്യവും , സൗന്ദര്യവും വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല വൃത്തിയിലും നാരങ്ങയെ വെല്ലാന്‍ ആരുമില്ല. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കും.
ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വണ്ണം കുറക്കാന്‍ ഉള്ള നല്ലൊരു മാര്‍ഗ്ഗമാണ്.ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറെ സഹായകമാണ്. ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചെറുനാരങ്ങാനീരില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരുവിധം ദഹനപ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിയ്ക്കും.
അണുബാധയകറ്റാന്‍ നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാനീര്.ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ശരീരത്തില്‍ രൂപം കൊള്ളുന്ന ഫ്രീ റാഡിക്കല്‍സ് ശരീരത്തിനും ചര്‍മത്തിനും ദോഷം ചെയ്യും. ഇവ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ചെറുനാരങ്ങ ഇത്തരം ഫ്രീ റാഡിക്കലുകളെ നശിപ്പിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെന്‍സറാണ് ചെറുനാരങ്ങയെന്നു പറയാം. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ഹൃദയാരോഗ്യത്തിനും ചെറുനാരങ്ങ നല്ലതു തന്നെ.ഇത് ബിപി, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ തടയുന്നതിനും ചെറുനാരങ്ങ നല്ലൊരു വഴിയാണ്. പ്രോസ്‌റ്റേറ്റ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാന്‍ ചെറുനാരങ്ങക്ക് കഴിവുണ്ട്.
ചര്‍മ, മുടി സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.
തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്‌ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും. ചെറുനാരങ്ങ നീരില്‍ ഉമിക്കരിയും കുരുമുളക് പൊടിയും പഞ്ചസാരയും ചേര്‍ത്തും പല്ല് തേക്കുന്നത് നല്ലതാണ്. ചര്‍മ, മുടി സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ചെറുനാരങ്ങ രണ്ടായി മുറിച്ചു ഒരു ഭാഗം കൊണ്ടു മുഖത്തു ഉരസുക. ആഴ്ചയില്‍ മൂന്നോ നാലോ വട്ടം ഇങ്ങനെ ചെയ്താല്‍ വൈകാതെ തന്നെ മുഖത്തെ കറുത്ത പാടുകള്‍ അപ്രത്യക്ഷമാവും.
https://www.facebook.com/Malayalivartha