മുടിയഴകിന് ആയുര്‍വേദം
മുടിയുടെ ആരോഗ്യത്തിനും മുടിയഴകിനും ഹെന്ന ചെയ്യുന്നത് വളരെ നല്ലതാണ്. നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്‌ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെള്ളത്തില്‍ കുതിര്‍ത്തുവച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലനും താരനും പരിഹാരമാണ്.
മൂന്നു നേന്ത്രപ്പഴവും തേനും ചേര്‍ത്ത കുഴമ്പ് പരുവത്തിലാക്കി 45 മിനിട്ടോളം തലയില്‍ തേച്ചു പിടിപ്പിക്കുക. അതിനുശേഷം കഴുകി കളയുക മുടി മിനുസമുള്ളതായിത്തീരും. പുതിന ഇടിച്ചുപിഴിഞ്ഞ ചാറ് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണ നല്ലതാണ്. ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha