രക്താദി സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള ചില നാട്ടു വിദ്യകള്‍ ഇതാ...
കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്‌പൂണ്‍ വീതം കഴിക്കുക.
മൂത്ത മുരിങ്ങയുടെ ഇല പറിച്ചു കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞെടുത്തതിനുശേഷം ആ നീരെടുത്തു കുടിക്കുക.
പച്ച നെല്ലിക്കനീരില്‍ പകിതി തേന്‍ ചേര്‍ത്ത് ഇളക്കി വയ്‌ക്കുക. അല്‌പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്‌പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്‍ക്കത്തക്കവിധം നല്ല തോനൊഴിച്ച് കെട്ടി വയ്‌ക്കുക. ഒരു മാസം കഴിഞ്ഞ് അതില്‍ നിന്നും രണ്ട് വെളുത്തുള്ളിയും ഒരു സ്‌പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
ചെലവു കുറഞ്ഞ ഈ നാട്ടു വിദ്യകള്‍ ചെയ്‌തു നോക്കുന്നതിലൂടെ ഒരു പരിധിവരെ രക്താദിസമ്മര്‍ദ്ദം കുറയ്‌ക്കുവാന്‍ സാധിക്കും.
https://www.facebook.com/Malayalivartha