ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദം
ബുദ്ധിശക്തിയും മേധാശക്തിയും വര്‍ദ്ധിപ്പിക്കുന്ന ബ്രഹ്മി ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ് . ബ്രഹ്മി നീര് നെയ്യില്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ഓര്‍മശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും.
കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന ശംഖുപുഷ്‌പം ബുദ്ധിവികാസത്തിന് അത്യുത്തമമാണ്. ഉറക്കം വര്‍ദ്ധിപ്പിക്കാനും പനി കുറയ്‌ക്കാനും കഴിവുള്ള ഈ സസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗപ്പെടുത്തുന്നു.
ബുദ്ധിവികാസത്തിനുപയോഗിക്കുന്ന മറ്റൊരു ഔഷധസസ്യമാണ് മുത്തിള്‍. ബുദ്ധിസാമര്‍ത്ഥ്യം, ഗ്രഹണശക്തി, ഓര്‍മശക്തി, ഏകാഗ്രത എന്നിവയ്‌ക്ക് ഇത് വളരെ നല്ലതാണ്
https://www.facebook.com/Malayalivartha