അമിത വണ്ണം കുറയ്‌ക്കാന്‍ ഫലപ്രദമായ ആയൂര്‍വേദ വിധികള്‍
അമിത വണ്ണം കുറയ്‌ക്കാന്‍ ആയൂര്‍വേദത്തില്‍ ഫലപ്രദമായ വിധികള്‍ ഉണ്ടത്രേ. പ്രത്യേകം തയാറാക്കിയ ആയൂര്‍വേദ മരുന്നുകൂട്ടുകള്‍ ശരീരമാസകലം പുരട്ടി ഒരുമണിക്കൂര്‍ തുടര്‍ച്ചയായി ഉഴിയുകയാണ് ചികിത്സയില്‍ പ്രധാനം.
മൂന്ന് ആഴ്‌ച മുതല്‍ പതിനാറ് ആഴ്‌ച വരെ ഈ ചികിത്സ നടത്താവുന്നതാണ്. ഇതിലൂടെ ചര്‍മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കുന്നതോടൊപ്പം ശരീരത്തിനുളളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന ദുര്‍മേദസുകളെ ഇല്ലാതാക്കാനും കഴിയുന്നു. മാംസപേശികളെ ബലപ്പെടുത്താനും ഈ ചികിത്സയ്‌ക്ക് കഴിയും. കൂടാതെ ചില യോഗമുറകളും ധ്യാനവും വിധിക്കുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് അമിതവണ്ണത്തിന് മിക്കപ്പോഴും കാരണം. അത് പരിഹരിക്കാന്‍ ചില പ്രത്യേക ഭക്ഷണക്രമങ്ങളും ആയൂര്‍വേദം അനുശാസിക്കുന്നു. പ്രകൃതിജന്യ വിഭവങ്ങള്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാകം ചെയ്‌ത ഭക്ഷണം തണുക്കുന്നതിന് മുമ്പ് കഴിക്കുക. തണുത്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കക്കുന്നതും ഒഴിവാക്കണം.
https://www.facebook.com/Malayalivartha