ഗ്യാസ് ട്രബിളിന് നിമിഷനേരത്തില്‍ പരിഹാരം
ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിലര്‍ക്കിത് വല്ലാത്ത അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. ഗ്യാസ് ട്രബിളിന് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കണമെന്നില്ല, പല വീട്ടുവൈദ്യങ്ങളുമുണ്ട്
പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിച്ചാൽ ഗ്യാസ് ട്രോബിളിന്റെ അസ്വസ്ഥതകൾ പെട്ടെന്ന് മാറും . ഒരു ഗ്രാം കറുവാപ്പട്ട ഇട്ട തിളപ്പിച്ച വെള്ളം കുടിച്ചാലും ഗ്യാസ്ട്രബിള്‍ മാറ്റാം.
കട്ടന്‍ചായ കുടിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്‍പം കഴിക്കുക. ഗ്യാസ് ട്രബിൾ നിശ്ശേഷം മാറും.
സ്ഥിരമായി ഗ്യാസ് പ്രശ്നങ്ങളുള്ളവർ പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്‍പ് ദിവസവും കുടിക്കുന്നത് ഗുണം ചെയ്യും
ഗ്രാമ്പൂ,പെരുഞ്ചീരകം,ഏലയ്ക്ക എന്നിവ വായിലിട്ട് ചവയ്ക്കുന്നതും തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കഴിക്കുന്നതും ഏറെ ഗുണകരമാണ്.
https://www.facebook.com/Malayalivartha