രോഗ ശമനത്തിനും പ്രതിരോധത്തിനും ഒറ്റമൂലികൾ
പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലി മരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു നമ്മൾ. ഇന്നത്തെപോലെ തൊട്ടതിനും പിടിച്ചതിനും ആശുപത്രിയിൽ പോകുന്ന പതിവ് ഇല്ലാതിരുന്നതുകൊണ്ട് മരുന്നുകൾ കഴിച്ചതിന്റെ പാർശ്വഫലങ്ങളും കുറവായിരുന്നു.
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലം പുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നും നാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യം നിന്നുപോയി. എന്നിരുന്നാലും വരും ത;ലമുറയുടെ അറിവിലേക്കായി ചില ഒറ്റമൂലികൾ ഇതാ.
രക്താതിമര്‍ദം കുറയ്ക്കാന്‍
പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം കഴിക്കുക
ഗ്യാസ്ട്രബിളിന്
തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുക
കൊളസ്‌ട്രോൾ കുറയാൻ
കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക
വയറുവേദന.
ചുക്കും കൊത്തമല്ലിയും തിളപ്പിച്ച വെള്ളം കുടിക്കുക
ജലദോഷം അകറ്റിനിര്‍ത്താം.
തൈരില്‍ കുരുമുളകുപൊടിയും ശര്‍ക്കരയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും
ചെവി വേദനയ്ക്ക്
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
കണ്ണ് വേദനയ്ക്ക്
നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേർത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
മൂത്രതടസ്സത്തിന്
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
വിരശല്യത്തിന്
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന്
ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
ചുണങ്ങിന്
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
പല്ലുവേദനയ്ക്ക്
വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക്
ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
ടോണ്‍സി ലെറ്റിസിന്
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന്
ചെറുതേന്‍ പുരട്ടുക
പുളിച്ച് തികട്ടലിന്
മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്
ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍
പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
https://www.facebook.com/Malayalivartha