ശരീര ബലത്തിനും തണുപ്പിനെ പ്രതിരോധിക്കാനും മരുന്നുണ്ട
നീര്‍ക്കെട്ട്, നടുവേദന, വായുകോപം എന്നിവ മാറാന്‍ കര്‍ക്കടകത്തില്‍ മരന്നുണ്ട കഴിക്കുന്നത് നല്ലതാണ്. കൂടാതെ ശരീര ബലത്തിനും. തണുപ്പിനെ പ്രതിരോധിക്കാനും ചുക്കു കാപ്പിയോടൊപ്പം മരുന്നുണ്ട കഴിക്കാവുന്നതാണ്.
ഞവരയരി, കുത്തരി, മുതിര, ഉലുവ, ജീരകം, ആശാളി, ചതകുപ്പ, അയമോദകം, ചുക്ക്, ശര്‍ക്കര പാവുകാച്ചിയത്, തേങ്ങ, എള്ള് എന്നിവയാണ് മരുന്നുണ്ട തയ്യാറാക്കാനാവിശ്യമുളള സാധനങ്ങള്‍.
ഞവര അരി പൊട്ടുന്ന പാകം വരെ വറുക്കുക. അരി, മുതിര എന്നിവയും വറുക്കുക. തണുത്തു കഴിയുമ്പോള്‍ ഇവ മിക്‌സിയിലിട്ട് പൊടിക്കുക. ചുക്ക്, ഉലുവ, ചതകുപ്പ, ജീരകം, അയമോദകം, ആശാളി, ഏലക്കായ എന്നിവ ചൂടാക്കിയ ശേഷം പൊടിക്കുക. ശേഷം ഇവ മിക്‌സ് ചെയ്യുക.
ശര്‍ക്കര പാനി ചൂടാക്കുക. ഇതിലേക്ക് തേങ്ങയും എള്ളുമിട്ട് ഇളക്കുക. ഇതു നല്ലവണ്ണം തിളച്ച് നൂല്‍ പാകമാകുമ്പോള്‍ മിക്‌സ് ചെയ്തുവച്ചിരിക്കുന്ന പൊടിഇട്ട് ഇളക്കുക. ചെറിയ ചൂടോടുകൂടി ഉണ്ടകളാക്കി ഉരുട്ടിയെടുക്കുക. ഇതിനെ വീണ്ടും പൊടിയും ചേര്‍ത്ത് ഉരുട്ടി എടുക്കുക.
https://www.facebook.com/Malayalivartha