ചുമയെ വരുതിയിലാക്കാന്‍
മഴയും തണുപ്പും എത്തിയാല്‍ പിന്നെ അസുഖങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്. സാധാരണയായി പനിയാണ് കൂടുതല്‍ ആളുകള്‍ക്കും പിടിപെടുന്നത്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനമാണ് ഇതിന് കാരണം. പനിയോടൊപ്പം ചുമയം ഉണ്ടാകാറുണ്ട്. ഒരു പരിധിവരെ ചുമ ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എന്നാല്‍ നീണ്ടു നില്‍ക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും.
മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ നമ്മെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലര്‍ജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോള്‍ ചുമ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എങ്കിലും നീണ്ടു നില്‍ക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും. ചെറുതായി തുടങ്ങി ക്രമേണ വലുതാകുന്നതും നീണ്ടു നില്‍ക്കുന്നതുമായ ചുമ ശദ്ധ്രിക്കേണ്ടതാണ്.
ജലദോഷം, ശ്വാസകോശരോഗങ്ങള്‍, ന്യുമോണിയ മുതല്‍ ക്ഷയം വരെയുള്ള രോഗങ്ങള്‍ക്ക് നീണ്ടു നില്‍ക്കുന്ന ചുമ കാരണമായേക്കാം. ചുമ സ്ഥിരമായി വരുന്നു എങ്കില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാകുന്നത് നന്നായിരിക്കും. ചുമ പലപ്പോഴും രോഗമായിട്ടല്ല രോഗത്തിന്റെ മുന്നറിയിപ്പായിട്ടാണ് കടന്നു വരാറുള്ളത് എന്ന കാര്യം വിസ്മരിക്കരുത്. സാധാരണയായി വരാറുള്ള ചുമയെ നിയന്ത്രിക്കുവാന്‍ പ്രയോഗിക്കുന്ന പരമ്പരാഗതരീതികള്‍ എന്തൊക്കെയെന്നു നോക്കാം.
* കുരുമുളകും ആടലോടകവും കരിപ്പെട്ടിയും ചേര്‍ത്ത് ഒരുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് നേര്‍പകുതിയായി വറ്റിച്ച് കഷായമായി ഉപയോഗിക്കാം. ചുമയും അതോടൊപ്പമുള്ള ചെറിയ പനിയും മാറികിട്ടും.
* ആടലോടകത്തിന്റെ ഇല ചതച്ച് നീരെടുത്ത് ഒരു സ്പൂണ്‍ തേനില്‍ കലര്‍ത്തി രാവിലെയും രാത്രിയിലും ഉപയോഗിക്കുന്നത് നന്നാണ്.
* കുരുമുളക്, തിപ്പലി, കല്‍ക്കണ്ടം, മുന്തിരിങ്ങ എന്നിവ മിശണ്രം ചെയ്ത് തേനുമായി ചേര്‍ത്ത് ഉപയോഗിക്കുക. ചുമ കുറയും.
* തുളസിയില മാത്രം ഉപയോഗിച്ച് കഷായമാക്കി ഉപയോഗിക്കുന്നത് ഗുണകരമാണ്.
* കല്‍ക്കണ്ടവും ആടലോടകത്തിന്റെ ഇലയും ചേര്‍ത്ത് വറുത്തുപൊടിച്ച് അല്‍പാല്‍പ്പമായി ഉപയോഗിക്കുക.
* തുളസി നീരില്‍ ചെറുതിപ്പലിപൊടി ചാലിച്ച് കഴിക്കുക.
* ചുക്ക് ചേര്‍ത്ത് കഷായമുണ്ടാക്കുക. ആ കഷായത്തില്‍ കല്‍ക്കണ്ടം
ചേര്‍ത്ത് ചുമ മാറുന്നതുവരെ ഉപയോഗിക്കുക.
* തേനില്‍ വയമ്പ് ചേര്‍ത്ത് രാവിലെയും രാത്രിയിലും കഴിക്കുന്നതു നല്ലതാണ്.
* ചുക്കുപൊടിയും ജീരകപ്പൊടിയും സമാസമം എടുത്ത് പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നത് ഫലം ചെയ്യും.
* കരിപ്പെട്ടിയും കുരുമുളകും ചേര്‍ത്ത് ഇടയ്‌ക്കൊക്കെ ചവച്ചിറക്കുന്നത് ചുമ ശമിപ്പിക്കും.
* ഇഞ്ചിനീരും കുരുമുളകിന്റെ പൊടിയും തേനില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഫലം നല്‍കും.
* ഉപ്പ്, കുരുമുളക് പൊടി, ഗ്രാമ്പു എന്നിവ പൊടിച്ച് മിശണ്രം ചെയ്ത് ഇടവിട്ട് ഉപയോഗിക്കുന്നത് ചുമ ശമിപ്പിക്കും.
https://www.facebook.com/Malayalivartha