പൊക്കിളില്‍ എണ്ണ ഒഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരം
ശരീരത്തിനു ദോഷങ്ങള്‍ വരുത്താത്ത ചില പ്രകൃതിദത്ത വഴികള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലൊന്നാണ് പൊക്കിളിലുള്ള എണ്ണ പ്രയോഗം.് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പൊക്കിളിലെ ഇത്തരം എണ്ണപ്രയോഗത്തെക്കുറിച്ചും ഇതിന്റെ ഗുണങ്ങളെക്കുറിച്ചുമറിയൂ.
* കടുകെണ്ണ പൊക്കിളില്‍ പുരട്ടിയാല്‍ ക്ഷീണത്തിനു കുറവുണ്ടാകും. രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുകയും ചെയ്യും.
* വരണ്ട ചര്‍മം മാറി മൃദുവായ ചര്‍മം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഏതാനും തുള്ളി നെയ്യ് പൊക്കിളില്‍ വീഴ്ത്തുന്നത്.
* കിടക്കും മുന്‍പ് 3 തുള്ളി ആവണക്കെണ്ണ പൊക്കിളില്‍ വീഴ്ത്തുകയും പൊക്കിളിനു ചുറ്റും പുരട്ടുകയും ചെയ്താല്‍ മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്
* അല്‍പം വെളിച്ചെണ്ണയോ ഒലീവ് ഓയിലോ സ്ത്രീകള്‍ പൊക്കിളില്‍ പുരട്ടുന്നത് വന്ധ്യതാപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.
* നാഭിശോധയെന്നാണ് ആയുര്‍വേദത്തില്‍ പൊക്കിളിലുള്ള ഈ എണ്ണപ്രയോഗം അറിയപ്പെടുന്നത്. വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ, നെയ്യ്, ബദാം ഓയില്‍ തുടങ്ങിയ പല തരത്തിലുള്ള എണ്ണകള്‍ ഇതിനായി ഉപയോഗിയ്ക്കാം. ഇവയോരോന്നിനും വ്യത്യസ്ത ഗുണങ്ങളുമുണ്ട്.
* രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നു തുള്ളി വെളിച്ചെണ്ണയോ നെയ്യോ പൊക്കിളില്‍ ഒഴിയ്ക്കുക. പൊക്കളിനു ചുററും അല്‍പം പരുട്ടുകയും ചെയ്യാം. കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറാന്‍ ഇത് നല്ലതാണ്.
* നീം ഓയില്‍ അഥവാ ആര്യവേപ്പെണ്ണ പൊക്കിളിനു ചുറ്റും പുരട്ടുന്നതും ഒഴിയ്ക്കുന്നതുമെല്ലാം മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്.
* ലെമണ്‍ ഓയില്‍ പൊക്കിളില്‍ ഒഴിയ്ക്കുന്നത് മുഖത്തെ പിഗ്മന്റേഷനുള്ള നല്ലൊരു പ്രതിവിധിയാണ്.
https://www.facebook.com/Malayalivartha