മുഖക്കുരുവിന് ഓയില്‍ പുളളിംഗ്
പ്രകൃതിദത്തമായൊരു ചികിത്സാരീതിയാണ് ഓയില്‍ പുള്ളിംഗ്. പല്ലിന് വെളുപ്പുനിറം നല്‍കാനും മുഖക്കുരിവിനുമുളള നല്ലൊരു പ്രതിവിധിയാണിത്. ശുദ്ധമായ വെളിച്ചെണ്ണ അതായത് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അല്ലെങ്കില്‍ ഉരുക്കുവെളിച്ചെണ്ണ, സംസ്‌കരിയ്ക്കാത്ത എള്ളെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇവയല്ലെങ്കില്‍ ഓര്‍ഗാനിക് ഒലീവ് ഓയില്‍, സണ്‍ഫല്‍വര്‍ ഓയില്‍ എന്നിവയും ഉപയോഗിയ്ക്കാം. എങ്ങനെയാണഇ് ഓയില്‍ പുളളിംഗ് ചെയ്യുന്നതെന്ന് നോക്കാം.
ശരീരത്തില്‍ നിന്നും ബാക്ടീരിയകളും ടോക്‌സിനുകളും നീക്കം ചെയ്യപ്പെടുന്നതുവഴി ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ചര്‍മത്തിന്റെയും ഇത് മുഖക്കുരുവിന് ശമനം നല്‍കും. ശുദ്ധമായ വെളിച്ചെണ്ണ അതായത് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അല്ലെങ്കില്‍ ഉരുക്കുവെളിച്ചെണ്ണ, സംസ്‌കരിയ്ക്കാത്ത എള്ളെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇവയല്ലെങ്കില്‍ ഓര്‍ഗാനിക് ഒലീവ് ഓയില്‍, സണ്‍ഫല്‍വര്‍ ഓയില്‍ എന്നിവയും ഉപയോഗിയ്ക്കാം.
ഓയില്‍ പുള്ളിംഗിന് മുന്‍പ് 1 ഗ്ലാസ് വെള്ളം കുടിയ്ക്കുക. അണ്ണാക്ക് ശുദ്ധീകരിയ്ക്കാനാണിത്. ഇത് വായില്‍ കുലുക്കുഴിയുക. എത്ര നേരം കൂടുതല്‍ വായിലിതു ചെയ്യുന്നുവോ അത്രയും ഗുണകരമെന്നു പറയാം. ചുരുങ്ങിയത് പത്തിരുപതു മിനിറ്റെങ്കിലും ചെയ്യണം.ഈ ഓയില്‍ ഒരല്‍പം പോലും ഇറക്കരുത്. ഇതു മുഴുവന്‍ തുപ്പിക്കളയുക. പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് വായ കഴുകി പിന്നീട് സാധാരണ രീതിയില്‍ പല്ലു ബ്രഷ് ചെയ്യാം.
https://www.facebook.com/Malayalivartha