മുഖരോമങ്ങള്‍ ഇല്ലാതാക്കാന്‍ ചില നാട്ടുവൈദ്യങ്ങള്‍
മുഖത്തെ രോമ വളര്‍ച്ച സ്ത്രീകളില്‍ പലതരത്തിലുളള മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. അതിനായി ആധുനിക വൈദ്യശാസ്ത്രത്തില്‍ പല പരിഹാരമാര്‍ഗങ്ങളും ഇന്ന് നിലവിലുണ്ട്. ചില നാട്ടുവൈദ്യങ്ങളിലൂടെയും ഇത് മാറ്റാം.
* പാല്‍പ്പാടയില്‍ കസ്തൂരിമഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
* കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ സമാസമം ശുദ്ധമായ വെള്ളത്തില്‍ കുഴച്ച് രോമവളര്‍ച്ചയുള്ള മുഖഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക.
* മഞ്ഞളും മഞ്ഞള്‍ ചേര്‍ന്നുള്ള കുഴമ്പുകളും പുരികങ്ങളില്‍ തൊടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞളിന്റെ നിരന്തരമായ പ്രയോഗം പുരികത്തെ രോമങ്ങള്‍ നഷ്ടപ്പെടുവാന്‍ കാരണമാകും.
* മഞ്ഞളും പപ്പായയും ചേര്‍ത്ത് അരച്ചു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.
* മഞ്ഞള്‍ കുഴമ്പുരൂപത്തിലാക്കി മുഖത്ത് രോമവളര്‍ച്ചയുള്ള ഭാഗങ്ങളില്‍ മാത്രം തേച്ച് രാത്രി ഉറങ്ങുക. രാവിലെ മുഖം വൃത്തിയായി കഴുകികളയുക. ഇത് കുറച്ചു നാള്‍ തുടര്‍ച്ചയായി ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ പുരികത്ത് മഞ്ഞള്‍ പുരളാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* പാലില്‍ ചെറുപയര്‍പൊടി, അല്‍പം നാരാങ്ങാനീര് എന്നിവ ചേര്‍ത്ത് രോമവളര്‍ച്ചയുള്ള ഭാഗങ്ങളില്‍ പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
https://www.facebook.com/Malayalivartha