പൈൽസ് മാറാൻ...
മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു. നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു.
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും ജീവിതത്തിൽ തുടരേണ്ടതാണ്. പൈൽസ് മൂർഛിച്ച അവസ്ഥയിൽ അലോപ്പതിയിൽ അതിനെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി ഒരു ശാശ്വത പരിഹാരമല്ല. പൈല്‍സിന് ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുന്നത് ആയുര്‍വേദമാണ്. പൈൽസ് മാറാനുള്ള ആയുർവേദ പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉണങ്ങിയ ഫിഗ് വെള്ളത്തിലിട്ടു കുതിര്‍ത്ത് ദിവസവും രണ്ടുനേരം കഴിക്കുന്നത് പൈൽസ് മാറാൻ നല്ലതാണ്. കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും. പൈല്‍സ് ചുരുങ്ങാനും നല്ലതാണ്. മോരില്‍ അല്‍പം ചെറുനാരങ്ങാനീര്, റോക് സാള്‍ട്ട് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ഗുണം ചെയ്യും. തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം ഈ വെള്ളം കുടിയ്ക്കുന്നതും ഇതിന് പരിഹാരമാണ്.
വെള്ളത്തില്‍ സവാള നീര്, പഞ്ചസാര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുക. ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്. ആര്യവേപ്പിന്റെ നീരെടുത്ത് ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി അര ഗ്ലാസ് മോരില്‍ കലര്‍ത്തി കഴിയ്ക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha