കുളിക്കുമ്പോൾ ആദ്യം നനയ്ക്കേണ്ടത് തലയല്ല, ഇവിടെയാണ്...
കുളിക്കുന്ന കാര്യത്തിൽ മലയാളികളെ കടത്തിവെട്ടാൻ ആരുംതന്നെയുണ്ടാകില്ല. മിക്കവാറും മലയാളികൾ രണ്ടുനേരം കുളിക്കുന്നവരാണ്. മലയാളികളുടെ കുളിപ്രിയം ഏറെ പ്രസിദ്ധമാണ്. മലയാളികളുടെ കുളിയെ നീരാട്ടെന്നും വിശേഷിപ്പിക്കാം. ദൈർഘ്യം കൂടിയ കുളിയാണ് ഈ വിശേഷണത്തിന് കാരണം. രാവിലെ സൂര്യനുദിക്കും മുൻപു കുളിക്കണം. വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപു മേൽ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുർവേദ വിധി. തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും. പഴയ കാലങ്ങളിൽ കുളത്തിലും നദിയിലും മറ്റും ആയിരുന്നു ആളുകൾ അധികവും കുളിച്ചിരുന്നത്.
കുളിയും സന്ധ്യാവന്ദനവും സൂര്യനമസ്കാരവും അന്നു പതിവായിരുന്നു. ഇന്ന് ഇതു കുളിമുറിയിലൊതുങ്ങി. മുങ്ങിക്കുളിക്കേണ്ടവർക്കു ബാത്ത് ടബ് ആകാം. പക്ഷേ ഷവറിലെ കുളി ശ്രദ്ധയോടെ വേണം. ശിരസ്സിലേക്ക് ആദ്യമേ തണുത്ത വെള്ളം ഒഴിക്കുന്നതു നന്നല്ല. സാധാരണ കുളിക്കുമ്പോൾ തലയിലാണ് വെള്ളമൊഴിച്ചു തുടങ്ങുന്നത്. എന്നാൽ ആയുർവേദ പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാൻ. അതിനു കാരണമായുള്ളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനക്കാനാണ്. അല്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാകും. അതുപോലെതന്നെ ആയുർവേദത്തിൽ കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്. ശരീരത്തിന്റെ റിഫ്ലക്സ് ആക്ഷൻ അനുസരിച്ച് ശിരസ്സ് തയാറായി ഇരിക്കുകയും ചെയ്യും. അതിനാൽ സ്ഥിരമായി ശ്വാസംമുട്ട്, വലിവ്, ജലദോഷം, പനി എന്നിവ ഉണ്ടാകുന്നവരും നീരുവീഴ്ച, മേലുവേദന എന്നിവ വരുന്നവരും കുളി ഈ രീതിയിൽ മാറ്റുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha