നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ...
സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. പാർശ്വഫലങ്ങളൊന്നുംതന്നെയില്ലാത്ത ശാസ്ത്രശാഖയാണ് ആയുർവേദം. അതുകൊണ്ടാണ് കേരളത്തിന്റെ തനതു ചികിത്സാരീതിയായ ആയുര്‍വേദം അന്യനാടുകളില്‍ പോലും അംഗീകാരം നേടുന്നത്. ഭക്ഷണം പോലെത്തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെള്ളം കുടിച്ചില്ലെങ്കിൽ പലതരം ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. എന്നാൽ വെള്ളം വെറുതേ കുടിച്ചാലൊന്നും ആരോഗ്യം ലഭിക്കില്ല.
വെള്ളം ആരോഗ്യകരമായി കുടിയ്ക്കാന്‍ ആയുര്‍വേത്തിൽ ചില പ്രത്യേക വഴികള്‍ പറയുന്നുണ്ട്. ദാഹം തോന്നുമ്പോള്‍ ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നു പറയുമ്പോഴും ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കാനാണ് ആയുര്‍വേദം പറയുന്നത്. പലരുടേയും ശരീരത്തിന് പല അളവിലുമാകും വെള്ളം വേണ്ടത്. ചിലരുടെ ശരീരത്തിന് കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ സാധിയ്ക്കില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. രോഗങ്ങളൊന്നുമില്ലാതെ നല്ല മഞ്ഞ നിറത്തിലെ മൂത്രം ആവശ്യത്തിന് വെള്ളമില്ലെന്ന സൂചനയാണ് നല്‍കുന്നത്. സാധാരണ നിറത്തിലെ മൂത്രം ആവശ്യത്തിന് വെള്ളമുണ്ടെന്ന സൂചനയും. ഇതുപോലെ വരണ്ട ചര്‍മമുള്ളവരും ചുണ്ടുവരണ്ടാലുമെല്ലാം നല്ലപോലെ വെള്ളം കുടിയ്ക്കുക. വെള്ളം ഇരുന്നുകുടിയ്ക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. നിന്നു കുടിയ്ക്കുമ്പോള്‍ വെള്ളം പെട്ടെന്നു സന്ധികളിലും മറ്റും ഒരുമിച്ചെത്തി വാതം പോലുള്ള രോഗങ്ങള്‍ക്കു വരെ കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു.
ഇരുന്നു വെള്ളം കുടിയ്ക്കുമ്പോള്‍ മസിലുകളും മറ്റും നല്ലപോലെ റിലാക്‌സ് ആയി വെള്ളം കുടിയ്ക്കുന്നതിന്റെ ഗുണം ലഭിയ്ക്കും. കിഡ്‌നിയുടെ പ്രവര്‍ത്തനത്തിനും വെള്ളം ഇരുന്നു കുടിയ്ക്കുന്നതാണ് നല്ലത്. ഒറ്റ വലിയ്ക്ക് കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതല്ലെന്നും ആയുര്‍വേദം പറയുന്നു. ഭക്ഷണം പല തവണയായി കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയും പോലെ പല തവണയായി വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ആയുര്‍വേദമനുസരിച്ച് ശരീരത്തില്‍ വാതദോഷമുള്ളവര്‍ ഭക്ഷണശേഷം 1 മണിക്കൂര്‍ കഴിഞ്ഞു മാത്രം വെള്ളം കുടിയ്ക്കുക. ഇത് നല്ല ദഹനത്തിന് സഹായിക്കും. പിത്തദോഷമുള്ളവര്‍ ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുന്നതാണ് ദഹനത്തിനു നല്ലത്. കഫപ്രകൃതമുള്ളവര്‍ക്ക് തടി കൂടാനുള്ള സാധ്യതയേറെയാണ്. ഇവര്‍ ഭക്ഷണത്തിന് മുന്‍പു വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.
തണുത്ത വെള്ളം, പ്രത്യേകിച്ചും ഐസ് വാട്ടര്‍ കുടിയ്ക്കരുതെന്ന് ആയുര്‍വേദം പറയുന്നു. ഇളംചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ ആണ് ഏറ്റവും നല്ലത്. തണുത്ത വെള്ളം ദഹനപ്രശ്‌നങ്ങളുണ്ടാക്കും. രക്തസഞ്ചാരവും കുറയ്ക്കും. കോപ്പര്‍, സില്‍വര്‍ കോപ്പര്‍, സില്‍വര്‍ പാത്രങ്ങളില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കാനാണ് ആയുര്‍വേദം പറയുന്നത്. ഇത് ശരീരത്തിലെ വാത,പിത്ത, കഫദോഷങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. കോപ്പറില്‍ ആന്റിഓക്‌സിഡന്റുകളും ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ക്യാന്‍സറടക്കമുളള രോഗങ്ങള്‍ തടയാം. വെള്ളിയില്‍ സൂക്ഷിച്ച വെള്ളത്തിന് ദഹനം മെച്ചപ്പെടുത്താന്‍ കഴിയും. ശരീരത്തിന് സുഖം നല്‍കും. ചൂടുവെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ധമനികളിലെ തടസം നീക്കാനും ഏറെ നല്ലതാണ്.
മഞ്ഞളിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ കുടിയ്ക്കുന്നതും നല്ലതാണെന്നു ആയുര്‍വേദം പറയുന്നു. ഭക്ഷണശേഷം അര മണിക്കൂര്‍ കഴിഞ്ഞോ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പോ വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യകരമായ രീതിയെന്നും ആയുര്‍വേദം അനുശാസിയ്ക്കുന്നു. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചു ദിവസം തുടങ്ങണമെന്ന് ആയുര്‍വേദം പറയുന്നു. ഉഷാപാന്‍ എന്നാണ് ഇതിന് പറയുന്നത്. ഇത് ശരീരത്തിലെ ടോ്ക്‌സിനുകള്‍ നീക്കം ചെയ്യുന്നു. തടി കുറയ്ക്കുന്നതടക്കം ഒരുപിടി ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വേനല്‍ക്കാലത്തു പ്രത്യേകിച്ചും നല്ലതുപോലെ വെള്ളം കുടിയ്ക്കണമെന്നും ആയുര്‍വേദം പറയുന്നു. രാവിലെ ഇഞ്ചി ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനപ്രക്രിയ ശക്തിപ്പെടുത്താനും അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. സ്വര്‍ണം അധികം പേരും അനകൂലിക്കില്ലെങ്കിലും ശുദ്ധമായ സ്വര്‍ണം വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. തങ്കഭസ്മം ഉപയോഗിയ്ക്കുന്നതും ആയുര്‍വേദവഴിയായതിന് കാരണമിതാണ്.
വെള്ളത്തില്‍ നാരങ്ങ, പുതിന, പെരുഞ്ചീരകം എന്നിവയിട്ടു കുടിയ്ക്കുന്നത് നല്ലതാണ്. ഓരോ അരക്കപ്പ് വെള്ളത്തിലും ഓരോ അരക്കപ്പ് വെള്ളത്തിലും 5 ജീരകം, പെരുഞ്ചീരക, മല്ലി എന്നിവയിട്ടു 10 മിനിറ്റു വീതം തിളപ്പിയ്ക്കുക. ഇത് 2 മിനിറ്റു വച്ച ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാംദഹനത്തിനും ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറുന്നതിനും ആയുര്‍വേദം അനുശാസിയ്ക്കുന്ന പ്രധാന വഴിയാണിത്. ശരീരം വൃത്തിയാക്കാന്‍ ഇത് സഹായിക്കും. ചന്ദനം, ഏലയ്ക്ക, പുതിന ചന്ദനം, ഏലയ്ക്ക, പുതിന എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുന്ന വെള്ളം ശരീരത്തിലെ പിത്തദോഷങ്ങളകറ്റാന്‍ ഏറെ നല്ലതാണ്. ഇത് ദഹനത്തിനും അപചയപ്രക്രിയക്കും വേണ്ട ഊര്‍ജം നല്‍കുന്നു. ശരീരം തണുപ്പിയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറ്റവും ചേര്‍ന്ന വഴിയാണിത്. തണുത്ത ഒരു ഗ്ലാസ് വെള്ളത്തില്‍ തണുത്ത ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് ശരീരാകൃതി കാത്തുസൂക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha