എള്ളിന്റെ ഔഷധഗുണങ്ങള്‍
പ്രോട്ടീന്റെ കുറവു മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും എള്ള് അത്യുത്തമമാണ്. വളരെയേറെ ഔഷധഗുണവുമുള്ള ധാന്യമാണിത്.
എള്ളരച്ച് പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി സേവിക്കുന്നത് വളരെ നല്ലതാണ്.
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ എള്ള് നെല്ലിക്കാത്തോടു ചേര്‍ത്തു പൊടിച്ചു തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക.
രാവിലെ വെറും വയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു സ്‌പൂണ്‍ നല്ലെണ്ണ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. വാതസംബന്ധമായ അസുഖങ്ങള്‍ക്കും നല്ലതാണ്.
നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിക്കുന്നത് അര്‍ശസിന് നല്ലതാണ്
സ്‌ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്‌ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്‌പൂണ്‍ വീതം കഴിച്ചാല്‍ വയറുവേദന ഇല്ലാതാക്കും.
https://www.facebook.com/Malayalivartha