മുരിങ്ങയിലയുടെ ആരോഗ്യ രഹസ്യങ്ങൾ
ജീവിതരീതികളും ഭക്ഷണ ശൈലികളും മാറുന്നതിനൊപ്പം തന്നെ ഇന്ന് രോഗങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവക്കെല്ലാം ഒരു പരിധിവരെ സഹായകകരമായ ഒരു ചെടി മിക്ക വീട്ടിലും കയ്യെത്തും അകലത്തിൽത്തന്നെ ഉണ്ടായിരിക്കും. ആരോഗ്യ സംരക്ഷണത്തിൽ നമ്മെ ഒരു പരിധി വരെ സഹായിക്കാൻ മുരിങ്ങയിലയ്ക്കു സാധിക്കും.
മുരിങ്ങയില ശീലമാക്കിയാല്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താം. ഉല്‍കണ്ഠ കുറയ്ക്കാം. പ്രമേഹമുള്ളവര്‍ക്കു രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവു നിയന്ത്രിതമാക്കാം. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം എന്നിവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. മുരിങ്ങയില ജ്യൂസും കാരറ്റ് ജ്യൂസും ചേര്ത്തു കഴിച്ചാല്‍ ഡൈയൂറിറ്റിക് ആയി പ്രവര്‍ത്തിക്കുമത്രേ... പ്രത്യേകിച്ചു മുരിങ്ങയുടെ പൂവിനാണ് ഈ ഗുണം കൂടുതല്‍. തൊടിയിലെ മുരിങ്ങയ്ക്ക് ഇത്രയധികം പ്രത്യേകതകൾ ഉണ്ടെന്ന് ആരും കരുതിക്കാണില്ല അല്ലേ ?
വിറ്റാമിൻ എ, ബി 1, ബി 2, ബി 3, സി, കാത്സ്യം, ക്രോമിയം, കോപ്പർ, നാരുകൾ ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് മുതലായവയാൽ സമ്പുഷ്ടമാണ് മുരിങ്ങയില. തലച്ചോറിന്റെയും നാഡിയുടെയും ആരോഗ്യത്തിനു അവശ്യഘടകമായ പൊട്ടാസ്യം ധാരാളമായി മുരിങ്ങയിലുണ്ട്. കണ്ണിനെയും ത്വക്കിനെയും ഹൃദയത്തെയും വിവിധ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താൻ കഴിവുള്ള വിറ്റാമിൻ എ യും മുരിങ്ങയിലയിൽ സുലഭം. ഒരു കപ്പ് മുരിങ്ങയിലയുടെ നീരില്‍ ഒമ്പതു കോഴിമുട്ടയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ആറ് ഓറഞ്ചില്‍നിന്നുംലഭിക്കുന്ന വൈറ്റമിന്‍ ബി , മൂന്നുകിലോ കോഴിയിറച്ചിയിലുള്‍ക്കൊള്ളുന്ന കാത്സ്യം എന്നിവയാണുള്ളത്
മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്ത സമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യത്തിന്റെ നാലിരട്ടി കാത്സ്യമാണ് മുരിങ്ങയിലയിലുള്ളത്. അടിവയറ്റിലെ നീർക്കെട്ട്, സന്ധിവാതം മുതലായവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്.
ശരീര ഭാഗങ്ങളിലെ നീര് കുറയ്ക്കുന്നതിനും മുരിങ്ങയില സഹായിക്കുന്നു. ഒപ്പം തന്നെ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഹരിത സസ്യം ആമാശയത്തിന്റെ ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിനും വിറ്റാമിൻ സി രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പാലൂട്ടുന്ന അമ്മമാര്‍ മുരിങ്ങയില തീര്‍ച്ചയായും കഴിക്കണം. മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കുവാനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില ഉപ്പുവെള്ളത്തില്‍ തിളപ്പിച്ചശേഷം വെള്ളം നീക്കിക്കളയുക. ഇതില്‍ നെയ് ചേര്‍ത്തു കഴിച്ചാല്‍ മുലപ്പാലിന്‍റെ അളവു കൂടുമത്രെ. സുഖപ്രസവത്തിനും പ്രസവത്തിനു ശേഷുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും മുരിങ്ങയില ഗുണം ചെയ്യും.
പാരമ്പര്യവൈദ്യത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത, വിദേശ വിപണികളിൽ സജീവമായികൊണ്ടിരിക്കുന്ന മുരിങ്ങയ്ക്ക് ആരോഗ്യ പരിപാലനത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായില്ലേ.
https://www.facebook.com/Malayalivartha