തുളസിയില കഴിക്കരുത്; കഴിച്ചാൽ ഇവയൊക്കെ ഫലം
വീട്ടുമുറ്റത്തും ക്ഷേത്ര പരിസരത്തുമൊക്കെ ധാരാളമായി കാണുന്ന തുളസി ചെടിയെ എല്ലാവർക്കും പരിചിതമാണല്ലോ? തുളസിയെ ഔഷധ സസ്യമായും പുണ്യ സസ്യമായുമൊക്കെ നാം പരിഗണിക്കുന്നു. അതുകൊണ്ടു തന്നെ സര്‍വരോഗസംഹാരി എന്നും തുളസി അറിയപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യത്തെ സംരക്ഷിക്കാനുമെല്ലാം തുളസി ഉത്തമമാണ്. ദിവസവും ഓരോ തുളസിയില വീതം കഴിക്കുന്നത് ആരോഗ്യദായകമാണ്. നമ്മൾ ഇതുവരെ കേട്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി തുളസിയിലക്ക് ചില ദോഷവശങ്ങളും ഉണ്ട്. എന്താണ് ദോഷഫലങ്ങൾ എന്ന് നമുക്കു നോക്കാം.
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തുളസിക്ക് കഴിയും. അതിനാൽ പ്രമേഹത്തിനു ചികിൽസിക്കുന്നവർ അല്ലെങ്കിൽ മരുന്ന് കഴിക്കുന്നവർ ഒരിക്കലും തുളസിയില കഴിക്കരുത്.
2. രക്തം കട്ടപിടിക്കാത്ത രോഗം ഉള്ളവര്‍ അതിനു മരുന്ന് കഴിക്കുമ്പോള്‍ തുളസി കഴിക്കാന്‍ പാടില്ല. കാരണം രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകം തുളസിയില്‍ അടങ്ങിയിരിക്കുന്നു. അതിനാൽ അതിനു പ്രത്യേകം മരുന്ന് കഴിക്കുമ്പോൾ വിപരീത ഫലം ഉണ്ടാക്കുന്നു.
3. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന 'estragol' എന്ന ഘടകം ഗര്‍ഭപാത്രം വികസിക്കാനും ചുരുങ്ങാനും കാരണമാകും. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും തുളസിയില നല്ലതല്ല എന്ന് പറയുന്നത്. ഗർഭാവസ്ഥയിൽ തുളസിയില കഴിക്കുന്നത് ചില അവസരങ്ങളിൽ ഗർഭം അലസുന്നത്തിനു വരെ കാരണമാകാം.
4. തുളസിക്ക് ബീജത്തിന്റെ എണ്ണം കുറക്കാനും ലൈംഗികാവയവങ്ങളുടെ ഭാരം കുറക്കുവാനും ഉള്ള കഴിവ് ഉണ്ടെന്നു ഗവേഷണങ്ങൾ തെളിയിക്കുന്നു. ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ക്രമരഹിതമാക്കാനോ തടയാനോ തുളസിക്ക് കഴിവുണ്ട്. അതിനാൽ സ്ത്രീയായാലും പുരുഷനായാലും തുളസിയില അധികം സേവിച്ചാൽ വന്ധ്യതക്ക് സാധ്യത കൂടുതലാണ്.
5. തുളസിയില കടിച്ചു തിന്നാൻ പാടില്ല കാരണം തുളസിയുടെ ഇലയിൽ മെർക്കുറി അടങ്ങിയിരിക്കുന്നു. ഇത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല.
https://www.facebook.com/Malayalivartha