നടുവേദനയ്‌ക്ക് ചില ഔഷധക്കൂട്ടുകളിതാ...
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യ അളവിലെടുത്ത് ചൂടാക്കി വേദനയുള്ളിടത്തു തടവി പുരട്ടുക.
ആടലോടകത്തിലനീരില്‍ പച്ചെണ്ണ ചേര്‍ത്തു കഴിക്കുന്നത് ശരീരവേദന ശമിപ്പിക്കും.
തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീരു തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക.
തവിടു കിഴികെട്ടി നടുവിനു വയ്‌ക്കുന്നതും വേദന കുറയ്‌ക്കും.
കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര് 25 മി ലീ അത്രയും ആവണക്കെണ്ണയും ചേര്‍ത്തു കാലത്തു കഴിച്ചാല്‍ നടുവേദനയ്‌ക്ക് ഉടന്‍ ആശ്വാസം ലഭിക്കും.
നടുവേദന കുറയാന്‍ കവുങ്ങിന്റെ മൂക്കാത്ത ഇലയുടെ നീരില്‍ എണ്ണ ചേര്‍ത്തു പുരട്ടാം.
വേനപ്പച്ച സമൂലം പറിച്ചു തുണിയില്‍ നിരത്തണം. അതില്‍ കൈപ്പത്തി വലുപ്പമുള്ള കല്ല് ചൂടാക്കിവച്ചു കിഴിയാക്കണം. വേദനയുള്ള ഭാഗത്തു കിഴി കുത്തുക. ഉഴിയുക. വേനപ്പച്ചയില്‍ നിന്നു പുറപ്പെടുന്ന എണ്ണപോലെയുള്ള ദ്രാവകം വേദനയകറ്റും.
ഇളംചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടിയും ശര്‍ക്കരയും ചേര്‍ത്തു കഴിച്ചാല്‍ ശരീരവേദനയ്‌ക്കു കുറവുണ്ടാകും.
https://www.facebook.com/Malayalivartha