വ്യായാമം ചെയ്യു സ്തനാര്‍ബുദത്തെ പ്രതിരോധിക്കു
മധ്യവയസ്‌കരായ സ്ത്രീകള്‍ ദിവസേന 30 മിനിട്ട് വ്യായാമം ചെയ്താല്‍ സ്തനാര്‍ബുദ സാധ്യത വളരെയധികം കുറക്കാമെന്ന് പഠനങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ക്യാന്‍സര്‍ ഗവേഷക വിഭാഗമാണ് പുതിയ പഠനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ഹോര്‍മോണിന്റെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനം മുലം ക്യാന്‍സറിന് ഒരു പരിധി വരെ തടയിടാനാകുമെന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ക്യാന്‍സര്‍ ഗവേഷകനായ റ്റീംകേ പറയുന്നു.
വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ഹോര്‍മോണിന്റെ അളവില്‍ വലിയ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അതുപോലെ തന്നെ തടിച്ച സ്ത്രീകള്‍ക്ക മെലിഞ്ഞവരേക്കാള്‍ രോഗസാധ്യതയുണ്ടെന്നും ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരക്കാരുടെ ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പ് ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് ഉയര്‍ത്തുന്നതിനാല്‍ മുഴകള്‍ വളരുന്നതിന് ഇടയാക്കും. എയ്‌റോബിക്സ്സ ഡുംബാ ഡാന്‍സ്, സ്റ്റെപ്പ്ക്ലാസ് എന്നിവ പോലുളള വ്യായാമക്രമങ്ങള്‍ സ്ത്രീകള്‍ക്ക് വളരെയധികം ഫലപ്രദമാണെന്നും പഠനങ്ങള്‍ പറയുന്നു. സ്ത്രീകള്‍ക്കിടയില്‍ വലിയ തോതിലാണ് അടുത്തകാലത്ത് സ്തനാര്‍ബൂദം പടരുന്നത്.
ശരീരത്തിലെ ഹോര്‍മോണ്‍ ലവല്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതെങ്ങനെയെന്നറിയുന്നതിനും ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ വ്യായാമം ചെയ്യുന്നത് സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha