സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്നു!
ഡോക്ടര്‍മാര്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരോട് നിര്‍ദേശിക്കുന്ന പ്രധാനമുന്‍കരുതലുകളില്‍ ഒന്നാണ് അത് ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്നുള്ളത്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാതെ സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങിയ രോഗിക്ക് സംഭവിച്ച ദാരുണാവസ്ഥ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നോര്‍ത്ത് കരോലിനയിലെ ഡോക്ടര്‍ പാട്രിക്ക് വോള്‍മര്‍.
സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് ഊരിവയ്ക്കാതെ കിടന്നുറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്ന ചിത്രമാണ് ഡോക്ടര്‍ പങ്കുവെച്ചിരിക്കുന്നത്. സ്യൂഡോമോണ എന്ന ബാക്ടീരിയയാണ് യുവതിയുടെ കൃഷ്ണമണി തിന്നത്.
കൃഷ്ണമണി ആദ്യം വെള്ളപ്പാടപോലെയായി മാറി. തുടര്‍ന്ന് കണ്ണ് മുഴുവന്‍ പച്ച നിറമാകുകയായിരുന്നു. കൃഷ്ണമണി ബാക്ടീരിയ ആക്രമണത്തിന് ഇരയായതോടെ ഇവരുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടമായ അവസ്ഥയിലാണ്.
വേദന ഇല്ലാതാകാന്‍ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാഴ്ച ശക്തി തിരികെ ലഭിക്കുന്നത് സംശയമാണെന്ന് ഡോക്ടര്‍ പറയുന്നു. ഇതൊരു പാഠമാകണമെന്നും മൃദുലമായ കോണ്‍ടാക്ട് ലെന്‍സ് പോലും കണ്ണില്‍വെച്ച് ഉറങ്ങരുതെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha