പുതിയ തൊഴില്‍ സാഹചര്യങ്ങളും യാത്രകളും മൂലം രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ് നമ്മിൽ പലരും ..പക്ഷെ ഈ ശീലത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണ് ...
രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിപ്പ് ആയുസ് കുറയ്‌ക്കുമോ ?
പുതിയ തൊഴില്‍ സാഹചര്യങ്ങളും യാത്രകളും മൂലം രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ് നമ്മിൽ പലരും ..പക്ഷെ ഈ ശീലത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണ് ..രാത്രി വൈകി കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തില്‍ കൊഴുപ്പ് രൂപത്തില്‍ സംഭരിക്കപ്പെടും..ഇത് അമിതവണ്ണത്തിനും കൊളസ്‌ട്രോൾ ഉണ്ടാകാനും കാരണമാകും.
സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണെങ്കിൽ രാത്രി ഭക്ഷണത്തിനു ശേഷം ഇടവേളകളില്‍ ഉറക്കം വരാതിരിക്കാന്‍ ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍, , സ്‌നാക്‌സ് എന്നിവ കഴിക്കുന്നത് പതിവാണ്. ഇത് ശരീരത്തില്‍ കൊഴുപ്പടിയാണ് കാരണമാകും .രാത്രിയിലെ ഉറക്കമില്ലായ്മയും പകലുറക്കവും ഏറെ വൈകിയുള്ള ഭക്ഷണവും വ്യായാമമില്ലായ്മയുമെല്ലാം നിങ്ങളെ കൊണ്ടെത്തിക്കുന്നത് പൊണ്ണത്തടിയിലേക്കും അനുബന്ധ രോഗങ്ങളിലേക്കും ആയിരിക്കും.
രാത്രി ജോലിക്കാര്‍ വൈകിട്ട് ജോലിക്ക് കയറുന്നതിന് മുന്‍പ് വര്‍ക്കൗട്ട് ചെയ്യുന്നത് നല്ലതാണ്. ഇതിനുശേഷം കുളിച്ച് ഫ്രഷായി ജോലിക്ക് കയറാം. രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്‌സ് എന്നിവ കഴിക്കുന്നതും ഒഴിവാക്കണം.
ഒമ്പത് മണിയോടെ ചെറിയ അളവില്‍ രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഇടവേളകളിൽ നിർബന്ധമാണെങ്കിൽ ചെറിയ പഴങ്ങളോ ഫ്രൂട് ജ്യൂസോ കഴിക്കാം ..ചായ ,കാപ്പി എന്നിവ നിർബന്ധമായും ഒഴിവാക്കണം. രാത്രി ജോലിക്ക് ശേഷം പകൽ കൃത്യമായി ഉറങ്ങണം..എന്നാൽ കൂടുതൽ നേരം പകലുറങ്ങുന്നതും നല്ലതല്ല
നൈറ്റ് ഈറ്റിങ്ങ് സിന്‍ഡ്രോം എന്ന ഒരു രോഗം തന്നെയുണ്ട്. ഇവർക്ക് കാര്‍ബോഹൈഡ്രേറ്റും, കൊഴുപ്പും ഉയര്‍ന്ന അളവിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരണയുണ്ടാകും. ഇത്തരക്കാര്‍ അത്താഴത്തിന് കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതൽ അതിന് ശേഷം സ്നാക്കായി കഴിക്കും. ഇവര്‍ പകല്‍ സമയത്ത് കുറവായേ ഭക്ഷണം കഴിക്കുകയുള്ളുവെങ്കിലും രാത്രിയില്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കും.
അമിത ക്ഷീണത്തിനും, പ്രമേഹത്തിനും ഈ ശീലം കാരണമാകും.രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്‌ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് മെക്‍സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനത്തിൽ പറയുന്നു.
ആയുസില്‍ കുറവ് വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട് .
പകൽ കഴിക്കുന്ന അതേ കലോറിയിലുള്ള ഭക്ഷണം രാത്രി കഴിച്ചാൽ അത് അമിത ഭാരത്തിന് ഇടവെക്കും. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. അതും ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.
കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല.
രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം എങ്ങനെ ഒഴിവാക്കാം?
1. വൈകി ഭക്ഷണം കഴിക്കുന്നതിന് കാരണം കണ്ടെത്തി അതിന് പ്രേരകമാകുന്ന ഘടകങ്ങളെ തിരിച്ചറിയണം.
2. നല്ല ഉറക്കം ലഭിക്കുന്നത് ഭക്ഷണം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഉറക്കം കുറഞ്ഞാൽ കൂടുതൽ കലോറി ഭക്ഷണം കഴിക്കുന്നതിനും അത് വഴി അമിത ഭാരത്തിനും ഇടവെക്കും.
3.എന്ത് കഴിക്കണം എന്ന് തീരുമാനിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ അമിത ഭക്ഷണത്തിന് സാധ്യത കുറയും. വിശപ്പ് കുറയുന്നതിനാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാൻ സാധിക്കും.
4. പകല്‍ നന്നായി ഭക്ഷണം കഴിക്കുക. അങ്ങനെയാണെങ്കില്‍ രാത്രി വിശപ്പ് ഉണ്ടാകില്ല.
5. ജങ്ക് ഫുഡുകൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
https://www.facebook.com/Malayalivartha