കാതു കുത്തുന്നതും മൂക്കുത്തി അണിയുന്നതും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ ആരോഗ്യത്തിനു ഗുണം ചെയ്യും, സൗന്ദര്യത്തിനു മാറ്റും കൂട്ടാം
ജനിച്ചു 28 ദിവസം കഴിഞ്ഞാൽ പെൺകുട്ടികളുടെ കാത് കുത്തുന്ന ചടങ്ങു പണ്ട് നാട്ടിൻ പുറങ്ങളിൽ സാധാരണമായിരുന്നു. ഇത് ഭംഗിയ്ക്കു മാത്രമല്ല, ആചാരത്തിന്റെ ഭാഗമായിക്കൂടിയാണ് നടത്തുന്നത്. ഒരുകാലത്ത് സ്ത്രികളും പുരുഷന്‍മാരും ഒരേപോലെ ആചരിച്ചിരുന്ന ആചാരമായിരുന്ന ഈ കാതുകുത്തലിനു പിന്നിലെ ശാസ്ത്രം എന്തെന്നറിയേണ്ടേ?
സ്ത്രികള്‍ ആദ്യംഇടതുകാതും പുരുഷന്മാര്‍ വലതുകാതും കുത്തുക എന്നതും പഴയകാലത്ത് പതിവായിരുന്നു. കുട്ടിജനിച്ച് ആറോ ഏഴോ മാസം ആകുമ്പോള്‍ കാതുകുത്തുന്നത് ഉത്തമമെന്നാണ് ആയുര്‍വേദആചാര്യന്‍ സുശ്രുതന്‍ എഴുതിവെച്ചിട്ടുളളത്. ആൺകുട്ടികളിൽ വൃഷണവീക്കവും ഹെര്‍ണ്ണിയയും തടയാന്‍ കാതുകുത്തുന്നത് സഹായിക്കും എന്നും സുശ്രുതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കാതു കുത്തുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും. ചെവിയുടെ നടുവിലായുള്ള ഒരു പോയിന്റ് യൂട്രസ്, ലൈംഗികാവയവ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാതുകുത്തുന്നതിലൂടെ ആര്‍ത്തവേദന കുറയുമെന്നാണ് പറയപ്പെടുന്നത്. പ്രത്യുല്‍പ്പാദന അവയവങ്ങളുടെ ആരോഗ്യം കൂട്ടാനും ഇതിലൂടെ കഴിയുന്നു.
ആണ്‍കുട്ടികളില്‍ കാതു കുത്തുന്നത് ആദ്യം വലതു ചെവിലിയിലായിരിയ്ക്കും. പെ്ണ്‍കുട്ടികളില്‍ ഇടതു ചെവിയിലും. ഇടതുഭാഗം അതായത് വാമഭാഗം സ്ത്രീയായും വലതു ഭാഗം പുരുഷനായും ബന്ധപ്പെട്ടിരിയ്ക്കുന്നതാണ് കാരണം.
ചെവിയുടെ ഈ പോയന്റ് തലച്ചോറിന്റ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ കുത്തുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും.
അക്യുപ്രഷര്‍ തത്വവുമായും കാതുകുത്ത് ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ ഭാഗം കുത്തുമ്പോൾ മര്‍ദമുണ്ടാകുന്നു. ഈ മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കുട്ടികളില്‍ തലച്ചോര്‍ വളരുന്ന എട്ടു മാസത്തിനുള്ളില്‍ കാതു കുത്തണമെന്നും പറയും.
കണ്ണിലെ കാഴ്ചയെ സ്വാധീനിക്കുന്ന ഒരു പോയന്റുമായി കാതിന്റെ ഈ ഭാഗത്തിനു ബന്ധമുണ്ട്. ഇവിടെ കുത്തുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കും.
അക്യുപ്രഷര്‍ തത്വപ്രകാരം ചെവിയുടെ ഈ പോയന്റില്‍ മാസ്റ്റര്‍ സെന്‍സോറിയല്‍, മാസ്റ്റര്‍ സെറിബ്രല്‍ പോയന്റുകളുണ്ട്. ഇത് കേള്‍വിശക്തിയ്ക്കും പ്രധാനമാണ്.
ഈ പോയന്റിലുണ്ടാകുന്ന മര്‍ദം ഹിസ്റ്റീരിയ, പരിഭ്രമം തുടങ്ങിയ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായകമാണ് .
സ്വര്‍ണ്ണവും ചെമ്പുമാണ് കര്‍ണ്ണാഭരണമാക്കേണ്ടത്. ചെവിയുടെ താഴെയായി മധ്യഭാഗത്താണ് കമ്മല്‍ധരിക്കേണ്ടത്. ഈഭാഗത്തെ മൂന്നാംകണ്ണായും കരുതപ്പെടുന്നു. സൈക്കിക്ക് പോയിന്റ് എന്നും ഈഭാഗത്തിന് പേരുണ്ട്.
യഥാവിധി കാതുകുത്തി മരതകവും സ്വര്‍ണ്ണവും ചേര്‍ന്ന കമ്മല്‍ധരിച്ചാല്‍ ആന്തര്‍ജ്ഞാനവും ഭൂതോദയവും ഉണ്ടാകും എന്നാണ് വിശ്വാസം. ബ്രെയിന്റെ ഇടത്-വലത് ഹെമിസ്ഫിയര്‍ ഭാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കാതിലെ മെറിഡിയന്‍പോയിന്റ്. ഈ ഭാഗം കുത്തുന്നത് മസ്തിഷ്ക്കത്തിന് ആരോഗ്യപ്രദവും ഉണര്‍വേകുന്നതുമാണ്.
ബ്രെയിന്റെ വികാസവും ഇതിലൂടെ സാധ്യമാകുന്നു. മനുഷ്യശരീരത്തിന്റെ സൂക്ഷ്മതലത്തെയാണ് ചെവി പ്രതിനിധാനം ചെയ്യുന്നതെന്ന ഒരുസങ്കല്‍പ്പവും നിലനില്‍ക്കുന്നുണ്ട്
കാതു കുത്തുമ്പോൾ താരതമ്യേന അലർജി സാധ്യത കുറഞ്ഞ (Hypoallergic) ലോഹം കൊണ്ടുണ്ടാക്കുന്ന ഞാത്തുകളില്ലാത്ത കമ്മലാണ് (Ear stud) ആദ്യം അണിയുന്നത്. ഉദ്ദേശം ആറാഴ്ച കഴിഞ്ഞാൽ ഈ കമ്മൽ മാറ്റി സാധാരണ അണിയുന്ന സ്വർണ്ണക്കമ്മൽ ഇടാം. ചർമത്തിലെ തുള പൂർണമായും ഉണങ്ങാൻ വേണ്ടിയാണ് ഈ കാത്തിരിപ്പ്.
കാതു കുത്തിയതിനുശേഷമുളള ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഇടയ്ക്കിടെ കാതിൽ തൊടുന്നത് ഒഴിവാക്കണം. തൊടേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതിനു മുമ്പായി കൈ സോപ്പുപയോഗിച്ചു കഴുകിയിരിക്കണം.
കാതു കുത്തിയതിനു ശേഷമുളള ആദ്യദിവസങ്ങളിൽ ആ ഭാഗം വൃത്തിയായി ഉണങ്ങി സൂക്ഷിക്കുകയും നന്നായി വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ആന്റിബയോട്ടിക് ക്രീമുകളൊന്നും പുരട്ടേണ്ട ആവശ്യമില്ല. ഷാംപൂ, കണ്ടീഷനർ, തുടങ്ങിയവ കഴിയുന്നതും ആ ഭാഗത്തു പുരളാതെ ശ്രദ്ധിക്കണം.
നന്നായി ഉണങ്ങുന്നതിനു മുന്‍പു മുടി, വസ്ത്രം എന്നിവ ഇവിടെ ഉടക്കി മുറിവുണ്ടാകാതെയും ശ്രദ്ധിക്കണം. നീരൊലിപ്പും പൊറ്റയും ഉണ്ടാകുകയാണെങ്കിൽ സോപ്പുപയോഗിച്ചു കഴുകുകയും ഉപ്പുലായനി പുരട്ടുകയും ചെയ്യാം.
ഒപ്പം ആന്റിബയോട്ടിക് ലോപനം പുരട്ടുകയും വേണം. കാതുകുത്തിയതിനു ശേഷമുളള ആദ്യത്തെ രണ്ടുമൂന്നാഴ്ച നീന്തൽക്കുളത്തിലിറങ്ങാതിരിക്കുന്നതാണ് ഉത്തമം. വെളളത്തിലെ ക്ലോറിനും ബാക്ടീരിയയും തുളച്ച ചർമത്തിൽ നീർവീക്കമുണ്ടാക്കാൻ സാധ്യതയുളളതിനാലാണിത്
താരതമ്യേന എളുപ്പമായ ഒരു പ്രക്രിയയാണെങ്കിലും കാതു കുത്തുന്നതും മൂക്കുത്തി അണിയുന്നതും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ ആരോഗ്യത്തിനു ഗുണം ചെയ്യും, സൗന്ദര്യത്തിനു മാറ്റും കൂട്ടാം
https://www.facebook.com/Malayalivartha