ഫാന്‍ ഫുള്‍ സ്പീഡിലിട്ട് ഉറങ്ങാറുണ്ടോ? എങ്കിൽ തീർച്ചയായും ഇത് വായിക്കണം
കൊറിയയിലെ ഗ്രാമീണരുടെയിടയില്‍ ഒരു അന്ധവിശ്വാസമുണ്ട്. ഒരു രാത്രി മുഴുവന്‍ സീലിംഗ് ഫാനിട്ട് അതിനടിയില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുമെന്ന്. അതുകൊണ്ടുതന്നെ കൊറിയയില്‍ വില്‍പനയ്ക്കെത്തുന്നത് ടൈമര്‍ സംവിധാനമുള്ള പ്രത്യേകതരം ഫാനുകളാണ്. നിശ്ചിത സമയം കഴിഞ്ഞാല്‍ ഫാന്‍ തനിയെ ഓഫാകും ...അതിനാൽ മരണഭയമില്ലാതെ കൊറിയക്കാര്‍ സുഖമായി ഉറങ്ങും.
പക്ഷെ കൊറിയക്കാരെ പോലെയല്ല മലയാളികൾ ..അന്ധവിശ്വാസം മറയാക്കി പേടിപ്പിക്കാനൊന്നും പറ്റില്ല ..അതുകൊണ്ട് എന്താണ് രാത്രി മുഴുവൻ ഫാൻ ഇട്ടു കിടക്കരുത് എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്ന് നോക്കാം
നമ്മളില്‍ മിക്കയാളുകളുടെയും ശീലമാണ് രാത്രി ഫാന്‍ ഫുള്‍ സ്പീഡിലിട്ട് ഉറങ്ങുന്നത്. അത് ഇപ്പോള്‍ ചൂടായാലും ശരി തണുപ്പായാലും. ഫാന്‍ ഇല്ലെങ്കില്‍ ഉറക്കം വരാത്തവരും നമുക്കിടയിലുണ്ട്.
രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്നതുകൊണ്ട് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ട് . രാത്രി മുഴുവന്‍ മുറിയില്‍ ഇങ്ങനെ ഫാനിട്ട് കിടന്നുറങ്ങുമ്പോള്‍ അലര്‍ജി, ആസ്തമ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്
പൊടി നിറഞ്ഞ മുറിയാണെങ്കില്‍ രാത്രി ഫാനിട്ടുറങ്ങുന്നതില്‍ കരുതല്‍ വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. രാത്രി ഫാനിട്ട് ഉറങ്ങുമ്പോള്‍ മുറിയില്‍ വെന്‍റിലേഷന്‍ ഉണ്ടൊയെന്ന് ഉറപ്പു വരുത്തണം.
മുറിയില്‍ എല്ലായിടത്തും ഒരുപോലെ കാറ്റ് ലഭിക്കുന്ന സീലിങ് ഫാന്‍ മിതമായ സ്പീഡില്‍ ഇടുന്നതാണ് നല്ലത്. ഫാനിന്‍റെ നേരെ ചുവട്ടില്‍ കിടക്കുന്നതും ഒഴിവാക്കണം .ശരീരം മുഴുവന്‍ മൂടുംവിധം വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍.
നഗ്ന ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോൾ ചര്‍മ്മം വരണ്ടു പോകും. മാത്രമല്ല ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനും ഇടയുണ്ട് . ഇതാണ് രാത്രി മുഴുവൻ ഫുൾ സ്പീഡിൽ ഫാനിട്ട് കിടന്നുങ്ങുന്നവര്‍ക്ക് ഉണരുമ്പോൾ ക്ഷീണം തോന്നാനുള്ള ഒരു കാരണം. ഇത്തരക്കാര്‍ക്ക് ഉറക്കം ഉണരുമ്പോൾ കടുത്ത ശരീരവേദനയും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ വിഷയത്തെ കുറിച്ച് പല പഠനങ്ങളും മുന്‍പ് നടന്നിട്ടുണ്ട്. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും കിടക്കുന്ന സമയത്തും അല്ലാത്തപ്പോഴും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നന്ന്.
കൊതുകിനെ ഓടിക്കാനാണ് ചിലര്‍ അമിതവേഗതയില്‍ ഫാനിടുന്നത്. എന്നാല്‍ ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് ഉള്ളത് മിഥ്യാ ധാരണയാണ് . കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകുവല തന്നെയാണ് നല്ലത്
https://www.facebook.com/Malayalivartha