കൂടുതൽ സോപ്പിടണ്ട കേട്ടോ; പണി കിട്ടും ; സോപ്പ് ഉപയോഗിക്കുന്നവർ അറിയാൻ
രണ്ടു നേരവും കുളിക്കുന്ന ശീലമുള്ളവരാണ് നാം ഓരോരുത്തരും. കുളിക്കുമ്പോൾ സോപ്പ് തേയ്ച്ചു കുളിച്ചില്ലെങ്കിൽ നമ്മുക്ക് തൃപ്തി വരില്ല. ശരീരത്തിലെ ബാക്ടീരിയകളെ അകറ്റാനും അഴുക്ക് കളയാനുമൊക്കെയാണ് സോപ്പ് ഉപയോഗിക്കുന്നത് .നന്നായി സോപ്പ് പതപ്പിച്ച് കുളിക്കുന്നവർ ശ്രദ്ധിക്കുക. അമിതമായ സോപ്പിന്റെ ഉപയോഗം ഉണ്ടാക്കുന്ന ദോഷങ്ങൾ ചെറുതല്ല. ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം നമ്മുടെ ശരീരത്തിന് ദോഷം വരുത്തും. ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം സൂക്ഷമാണുക്കളെയും നല്ല ബാക്ടീരിയകളെയും കൂടി നശിപ്പിച്ചു കളയും. നമ്മുടെ ശരീരത്തിൽ ദഹന പ്രക്രിയക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ആവശ്യം വേണ്ടുന്ന സൂക്ഷമാണുക്കൾ സോപ്പിന്റെ അമിത ഉപയോഗത്താൽ നശിക്കുന്നു. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം, ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങള്‍ കൂടുതൽ കഴിച്ചാൽ പിന്നെ നിത്യവും ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗം തുടങ്ങിയവ മൂലം ശരീരത്തിന് അവശ്യം വേണ്ട സൂക്ഷമാണുക്കള്‍ നശിക്കാൻ കാരണമാകുന്നു.
ബാത്തിങ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. ഏതു തരത്തിലുള്ള സോപ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും ഏറ്റവും കരുതല്‍ പുലര്‍ത്തേണ്ടത് വരണ്ടചര്‍മം ഉള്ളവരാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനിര്‍ത്തി ഈര്‍പ്പം സൂക്ഷിച്ചു സംരക്ഷിക്കുന്നത് ചില സൂക്ഷ്മകണികകളാണ്. ഈ പ്രത്യേകതരം കണികകളുടെ കുറവു മൂലമാണ് വരണ്ടചര്‍മം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ സോപ്പുപയോഗിച്ചാല്‍ ചര്‍മം പൂര്‍ണമായി വരണ്ടു വെടിച്ചുകീറി എക്സിമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. ഇത്തരക്കാര്‍ സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, തേങ്ങാപ്പീര, ചെറുപയര്‍പൊടി, കടലമാവ് തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുന്നതാണ് നല്ലത്. ഗ്ലിസറിനോ വെജിറ്റബിള്‍ ഓയിലുകളോ അടങ്ങിയ സോപ്പ് കുളിക്കാന്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ പയറു പൊടിയോ കടലമാവോ പോലുള്ള പ്രകൃതിദത്തമായവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ആന്റി ബാക്ടീരിയൽ സോപ്പുകൾക്ക് പകരം സാധാരണ സോപ്പുകൾ ഉപയോഗിച്ചാൽ മതിയാകും. ദിവസവും ഒരു തവണ സാധാരണ സോപ്പ് ഉപയോഗിച്ചുള്ള കുളിയാണ് നല്ലത്. ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ധാരാളമാണ്.ഈ വസ്തുത തിരിച്ചറിയുകയും സോപ്പ് അമിതമായി ഉപയോഗിക്കുന്നത് നിർത്തുകയും വേണം. ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ക്ക് പകരം സാധാരണ സോപ്പുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ദിവസവും ഒരു തവണ സാധാരണ സോപ്പ് ഉപയോഗിച്ചുള്ള കുളിയാണ് നല്ലത്. ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. സ്വാഭാവികമായ ഗാർഹിക അന്തരീക്ഷത്തിൽ ആന്റി ബാക്ടീരിയൽ സോപ്പുകൾ ഉപയോഗിക്കേണ്ട ആവശ്യം തന്നെയില്ല. അമ്പതു വയസിനു ശേഷം അധികം സോപ്പുപയോഗിക്കുന്നതും നല്ലതല്ല. പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇത്. സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക സോപ്പുകളും ശക്തമായ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്ന (പി എച്ച് 8നു മുകളില്‍) സോപ്പുകളാണ്.
https://www.facebook.com/Malayalivartha