അയാളെ പോലെ ഭംഗിയുണ്ടയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ പലർ; എന്നാൽ നമ്മുടെ സൗന്ദര്യം നിർണ്ണയിക്കുന്നത് ആരെന്നറിയാമോ ? ശാസ്ത്ര ലോകത്തിന്റെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തൽ
നമ്മുടെ സൗന്ദര്യം അവകാശമാണ് എന്ന പരസ്യ വാചകം കേട്ടിട്ടില്ലേ ? അത് ശെരിയാണ്. നമ്മുടെ സൗന്ദര്യം നമ്മുടെ അവകാശം തന്നെയാണ്. അത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ ഭംഗിയും അഴകും വർധിപ്പിക്കാൻ നമ്മൾ പല കാര്യങ്ങളും ചെയ്തു കൂട്ടൂന്നു. നല്ല ഭംഗിയായി ഇരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ട്. അതിനായി നാം ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നു. പല വീഡിയോകളും കണ്ട ശേഷം അത് പോലെ ഒക്കെ ചെയ്യുന്നു. അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് നാം ഒരു ദിവസം തന്നെ ചെയ്യുന്നത് അല്ലെ ? ഒന്ന് ആലോചിച്ചു നോക്കൂ. പലതും തിരിച്ചടിയാകുമ്പോൾ. ഭൂരിപക്ഷ ശ്രമങ്ങളും ഫലിക്കാറുണ്ട്. എന്നാൽ നമ്മുടെ ഈ ആഗ്രഹത്തെ മുതലെടുക്കുന്നവരും ഉണ്ട് എന്ന കാര്യം മറക്കരുത്. പലരെയും കാണുമ്പോൾ പലരും അത് പോലെ ഞാൻ ആയിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്. ആ വ്യക്തിയെ പോലെ മൂക്ക് ഉണ്ടായിരുന്നെങ്കിൽ ,ആ വ്യക്തിയെ പോലെ കണ്ണ് ഉണ്ടായിരുന്നെങ്കിൽ. തുടങ്ങി ചുണ്ട്, പല്ല്, മുടി, പുരികം, കൺ പീലി, തുടങ്ങിയവ അയാളെ പോലെ ആയിരുന്നെങ്കിൽ എന്റേതെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പുതിയ ശാസ്ത്രീയ പഠനം പുറത്ത് വന്നപ്പോൾ ഞെട്ടിയിരിക്കുകയാണ് എല്ലാവരും.
നമ്മുടെ സൗന്ദര്യത്തെ നിര്‍ണയിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ചില ജീനുകളാണ്. ഇവയെ ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. പഠന റിപ്പോര്‍ട്ടില്‍ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്. ഈ ജീനുകളിലാണ് മുഖത്തിന്റെ ഭംഗിയും ശരീരത്തിന്റെ ഘടനയും തീരുമാനിക്കുന്ന ബ്യൂട്ടീസ്പോട്ടുകള്‍ ഉള്ളത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ ജീനുകളുടെ സ്വാധീനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തികളിലും ജീനുകള്‍ വ്യത്യസ്തമാണ്.അത് കൊണ്ടാണ് ചിലര്‍ക്ക് കുറച്ച് കൂടുതല്‍ ഭംഗി തോന്നിക്കുന്നതെന്ന് പഠനം പറയുന്നു. മുഖ സൗന്ദര്യത്തിന് പുറമെ സ്ത്രീകളുടെ ആകാര ഭംഗി നിര്‍ണയിക്കുന്ന ദൗത്യം ഈ ജീനുകൾക്ക് ഉണ്ട്. പുരുഷന്‍മാരിലെ കൊളസ്ട്രോളിനെ ക്രമീകരിച്ച് ഫിറ്റാക്കുന്നതും ഈ ജീനുകൾ തന്നെയാണ്. ഒരേ പ്രായത്തിലും പ്രദേശത്തുമുള്ള സ്ത്രീപുരുഷന്‍മാരെയാണ് ഗവേഷകര്‍ പഠനത്തിന് തെരഞ്ഞെടുത്തത്. തുടര്‍ പഠനങ്ങളുമായി മുന്നോട്ട് പോകാൻ ഗവേഷകർ ആലോചിക്കുന്നു. സ്വഇപ്പൊ മനസിലായില്ലേ സൗന്ദര്യം നമ്മുടെ കയ്യിൽ അല്ല എന്ന്.
https://www.facebook.com/Malayalivartha