സ്‌കൂളുകളില്‍ കൂടുതല്‍ സമയം കായിക പഠനത്തിനായ് അനുവദിച്ചാല്‍ കുട്ടികളിലെ പൊണ്ണത്തടിക്കുള്ള സാധ്യത കുറയും
സ്‌കൂളുകളില്‍ കൂടുതല്‍ സമയം കായിക പഠനത്തിന് സമയം കണ്ടെത്തുന്നത് കുട്ടികളിലെ പൊണ്ണത്തടി കുറയുന്നതിന് സഹായകമാകുമെന്ന് പഠനം. അതിനാല്‍ പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് നിലവിലുള്ളതിലും കൂടുതല്‍ സമയം കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്നാണ് നിര്‍ദേശം. കോര്‍നെല്‍ സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ആഴ്‌ച്ചയില്‍ 60മിനിട്ട് അധികമായി കായിക വിദ്യാഭ്യാസത്തിന് ലഭിക്കുകയാണെങ്കില്‍ പൊണ്ണത്തടി വരാനുള്ള സാധ്യത 4.5 ശതമാനം കുറയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആണ്‍കുട്ടികളില്‍ വലിയ രീതിയില്‍ തടികുറയുമ്പോള്‍ പെണ്‍കുട്ടികളില്‍ അത് നേരിയ വ്യത്യാസമാണ് ഉണ്ടാക്കുന്നത്. കായിക വിദ്യാഭ്യാസത്തിനായുള്ള സമയത്ത് ആണ്‍കുട്ടികള്‍ ശാരീരിക പ്രവൃത്തികള്‍ നിറഞ്ഞ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടികള്‍ ആ സമയം ടെലിവിഷന്‍ കാണാന്‍ ചിലവിടുന്നു എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ ജോണ്‍ കോവ്‌ലെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha