പുരുഷന്റെ താടി സൗന്ദര്യ ലക്ഷണം മാത്രമല്ല ...മുഖ സംരക്ഷണത്തിനും ..പുതിയ പഠന റിപ്പോർട്ട്
നല്ല കട്ടിയുള്ള കറുത്ത താടി പുരുഷന്മാർക്ക് അഴക് മാത്രമല്ല വേണമെങ്കിൽ ഒരു ഇടിയൊക്കെ താങ്ങാനുള്ള കരുത്തും നൽകും.ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. താടിയുണ്ടായാൽ പല ഗുണങ്ങളുണ്ട്.നിങ്ങൾ താടി വളർത്താൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
സിംഹത്തിന്റെ സട യുടെ കാര്യം തന്നെ എടുക്കാം ...ഇടതൂർന്ന സട സിംഹത്തിന്റെ പൗരുഷം കൂട്ടുക മാത്രമല്ല ചെയ്യുന്നത്..ഇരപിടിക്കുമ്പോൾ ഇരയുടെ കൂർത്ത നഖങ്ങളും പല്ലും സിംഹത്തിന്റെ തൊണ്ടയിൽ അമരാതെ സംരക്ഷിക്കുന്നത് ഈ സടയാണ് . അതുപ്പോലെ മനുഷ്യനിലും താടിയെല്ലിനു ക്ഷതമേൽക്കുന്ന സാഹചര്യങ്ങളിൽ സംരക്ഷണം നൽകാൻ താടിക്ക് കഴിയും
പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനും പരിണാമ സിദ്ധാന്തത്തിന്റെ പിതാവുമായ ചാൾസ് ഡാർവിൻ ഇടതൂർന്ന ഭംഗിയുള്ള താടിയുടെ ഉടമ കൂടിയായിരുന്നു..അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സിംഹത്തിന്റെ താടി ശാരീരിക സംരക്ഷണത്തിന് ഉതകുന്നതാണെങ്കിലും മനുഷ്യരിൽ അതങ്ങനെ അല്ല. പുരുഷന്റെ തടി സ്ത്രീകളെ ആകർഷിക്കാനുള്ള ഒരു അലങ്കാരമായിട്ടാണ് അദ്ദേഹം കണ്ടതെന്നാണ് ഇന്റഗ്രേറ്റീവ് ഓർഗനൈസേഷൻ ബയോളജി ജേണലിൽ ഉള്ള ഒരു പഠനത്തിൽ പറയുന്നത്
എന്നാൽ മറ്റ് ചില പഠനങ്ങൾ പറയുന്നത് പുരുഷന്മാർ തമ്മിലുള്ള മല്ലയുദ്ധത്തിൽ താടിയെല്ലിനു ക്ഷതമേൽക്കാതിരിക്കാൻ താടി സഹായകമാകും എന്നാണ് . ആദിമകാലത്തു നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾ സാധാരണമായതിനാൽ മനുഷ്യന്റെ അസ്ഥികൂടങ്ങളും പേശികളും ഇത്തരം മല്ലയുദ്ധങ്ങൾക്ക് സഹായകകരമാകും വിധത്തിൽ പരിണമിച്ചു
ഈ ആശയം പരീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞർ മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥിയുടെ ഘടനയോട് സാദൃ ശ്യമുള്ള മാതൃകകൾ ഉണ്ടാക്കി . ഇതിനായി അസ്ഥികഷ്ണങ്ങൾ ചെറിയ ഇഷ്ടികയുടെ വലുപ്പത്തിലുള്ള കഷ്ണങ്ങൾ ആക്കി മുറിച്ചതിനുശേഷം മനുഷ്യന്റെ തൊലിയോട് ഏകദേശ സാമ്യമുള്ള ആടിന്റെ തോലിൽ പൊതിഞ്ഞു.
പരീക്ഷണത്തിനായി ഇത്തരം മൂന്നു സാമ്പിളുകളാണ് എടുത്തിരുന്നത് .ഒന്നാമതായി രോമമുള്ള സാമ്പിളുകൾ..ഇതിൽ ആടിന്റെ രോമം ഒട്ടും മുറിക്കാതെ അസ്ഥിയിൽ പൊതിഞ്ഞു . ഇടിയുടെ ആഘാതം എത്രമാത്രം ഇത്തരം മോഡലുകൾക്ക് താങ്ങാൻ ആകുമെന്ന് പരീക്ഷിക്കാൻ ആയിരുന്നു ഇത് .
അതുപോലെ നീണ്ട രോമങ്ങൾ ഇല്ലെങ്കിലും രോമകൂപങ്ങൾക്ക് ഇത്തരം സംരക്ഷണം താടിയെല്ലുകൾക്ക് നൽകാൻ കഴിയുമോ എന്നറിയാനായി രോമം മുഴുവനായി മുറിച്ചു മാറ്റിയതും പകുതി മുറിച്ചുമാറ്റിയതുമായ രണ്ട് സാമ്പിളുകളും തയ്യാറാക്കി വെച്ചു. എന്നിട്ട് ഈ സാമ്പിളുകളിലേക്ക് ബലമുള്ളതും മൂർച്ചയുള്ളതുമായ ദണ്ഡ് വളരെ ശക്തിയോടെ എറിഞ്ഞു ..
കത്രിച്ചതോ പറിച്ചെടുത്തതോ ആയ ബണ്ടിലുകളേക്കാൾ 30% കൂടുതൽ ആഘാതം താങ്ങാൻ രോമമുള്ള സാമ്പിളിന് കഴിയുമെന്നാണ് പരീക്ഷണങ്ങളിൽ നിന്ന് തെളിഞ്ഞത്. മുറിച്ചു മാറ്റിയ സാമ്പിളുകൾക്ക് 95% നാശമുണ്ടായപ്പോൾ രോമമുള്ള സാമ്പിളിന് 45% കേടുപാട് മാത്രമേ സംഭവിച്ചുള്ളൂ ..ഇതിൽ നിന്നും മനസ്സിലായത് താടിയെല്ലുകൾക്ക് സംരക്ഷണം നൽകാൻ താടിരോമങ്ങൾ സഹായിക്കും എന്നാണ്
താടിയെല്ലുകൾക്ക് ക്ഷതമോ മുറിവോ ഇല്ലാതെ മുഖത്തിന്റെ പേശികൾക്ക് സംരക്ഷണം നൽകാൻ നീണ്ട താടിരോമങ്ങൾ സഹായകമാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നിരുന്നാലും ഇക്കാര്യങ്ങളിൽ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട്. മനുഷ്യന്റെ താടി രോമങ്ങൾ ഓരോരുത്തരിലും വ്യത്യാസമാണ് . ഇതനുസരിച്ച് സംരക്ഷണത്തിന്റെ കാര്യത്തിൽ എത്രമാത്രം മാറ്റങ്ങൾ ഉണ്ടാകും എന്നതും തർക്കവിഷയമാണ്..
https://www.facebook.com/Malayalivartha