ഈ മാസ്കുകള്‍ ഉപയോഗിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ..വിവിധ തരം മാസ്കുകളെ പറ്റി കൂടുതൽ അറിയാം……
നമ്മുടെ ലോകം ഇന്ന് കൊറോണ എന്ന മഹാവിപത്തിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്.ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള കഠിനശ്രമത്തിലാണ് ലോകം. സോപ്പോ, സാനിറ്റൈസറോ, ഹാന്‍ഡ് വാഷോ ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നിവയാണ് കൊറോണ വൈറസിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍.
ഇങ്ങനെ പോയാൽ മിക്കവാറും മാസ്ക്കും സെന്സിറ്റീസെറും എല്ലാം നമ്മുടെ ജീവിത ശൈലിയാകും. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുക എന്ന ശീലത്തിലേക്ക് നമ്മള്‍ പതിയെ മാറിക്കഴിഞ്ഞു. നമ്മള്‍ ഉപയോഗിക്കുന്ന മാസ്കുകളുടെ പ്രത്യേകതകള്‍ എന്താണെന്ന് നോക്കാം
1.N95 മാസ്ക് /റെസ്പിറേറ്റർ
0.3 മൈക്രോണിന് മുകളിൽ വലിപ്പമുള്ള 95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാൻ ശേഷിയുള്ള മാസ്‌കുകളാണിവ. കോവിഡ് രോഗികൾ, രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ആരോഗ്യപ്രവർത്തകർ, പരിചാരകർ എന്നിവരാണ് N95 മാസ്ക് ധരിക്കേണ്ടത്.
2.സർജിക്കൽ/മെഡിക്കൽ മാസ്ക്
മൂന്നു പാളികളാണ് ഇത്തരം മാസ്കിനു ഉണ്ടാകേണ്ടത്. ഏറ്റവും ഉള്ളിലെ പാളി ഉപയോഗിക്കുന്ന ആളുടെ ഉച്ഛ്വാസവായുവിലെ ഈർപ്പം വലിച്ചെടുക്കുന്നു, നടുവിലുള്ളത് ഒരു ഫിൽറ്റർ പാളിയാണ്,ഏറ്റവും പുറത്തുള്ള പാളി ദ്രവകണങ്ങളെ പ്രതിരോധിക്കുന്നു.
ഇത്തരം മാസ്കുകൾ 50% ഉറവിട നിയന്ത്രണം സാധ്യമാക്കുന്നു. ഇതോടൊപ്പം ഉപയോഗിക്കുന്നയാളെ വലിയ സ്രവകണികകളിൽ നിന്നും മറ്റുള്ളവരുടെ സ്രവങ്ങൾ തന്നിലേക്ക് തെറിച്ചു വീഴുന്നതിൽ നിന്നും സംരക്ഷിക്കുന്നു, അങ്ങനെ 75-80% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. ആരോഗ്യ പ്രവർത്തകർ, രോഗികൾ, രോഗലക്ഷണം ഉള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവരാണ് ഇത് ഉപയോഗിക്കേണ്ടത്.
3.തുണി മാസ്ക്
രണ്ടു/മൂന്ന് പാളികളുള്ള കോട്ടൺ തുണി മാസ്ക് ആണ് അഭികാമ്യം. മൂന്ന് പാളികളാണെങ്കിൽ നടുവിലെ പാളി നോൺ-വോവെൻ ഫാബ്രിക് ആയാൽ നല്ലത്. തുണി മാസ്കുകൾ 40% ഉറവിടനിയന്ത്രണം അതായത് ഉപയോഗിക്കുന്നയാൾക്ക് രോഗമുണ്ടെങ്കിൽ അതു മറ്റുള്ളവർക്ക് പകരുന്നത് തടയുന്നു , 50-60% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു.വൈറസിനെതിരെ സുരക്ഷ വളരെ കുറവാണ്..ആരോഗ്യ പ്രവർത്തകർ, കോവിഡ് രോഗികളെ പരിചരിക്കുന്നവർ തുണി മാസ്ക് ഉപയോഗിക്കുന്നത് അഭിലഷണീയമല്ല
പക്ഷെ ഉപയോഗിക്കുന്ന ആൾക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗാണുവാഹകനാണെങ്കിൽ, പൊതു ഇടങ്ങളിൽ തുണി മാസ്ക് ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർക്ക് രോഗം പകരുന്നത് തടയാം. അതിനാൽ പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്ക് നിർബന്ധമായും ധരിക്കണം.
മാസ്ക് ഉപയോഗിച്ചത് കൊണ്ടു മാത്രം നമുക്ക് കോവിഡ്-19നെ പൊരുതി തോൽപ്പിക്കാനാവില്ല , കൈകളുടെ ശുചിത്വവും ശാരീരിക അകലവും മറ്റു സുരക്ഷാ മാർഗങ്ങളും ഇതോടോപ്പം ചേർന്നാൽ മാത്രമേ നമ്മൾ പൂർണമായും സുരക്ഷിതരാകൂ.
പ്രതിരോധ മാർഗങ്ങളിൽ കൈകളുടെ ശുചിത്വം കൊണ്ടു മാത്രം 55%, മാസ്ക് കൊണ്ടു മാത്രം 68%, കൈകളുടെ ശുചിത്വം, മാസ്ക്, ഗ്ലൗസ്, മറ്റു സുരക്ഷാകവചങ്ങൾ എന്നിവ ഒരുമിച്ചു ഉപയോഗിച്ചാൽ 91% എന്നിങ്ങനെ രോഗവ്യാപന സാധ്യത കുറയുന്നതായി സമാന രീതിയിൽ പകരുന്ന വൈറൽ രോഗങ്ങളിൽ നടത്തിയ പഠനങ്ങൾ പറയുന്നു
ഒപ്പം, തെറ്റായ മാസ്ക് ഉപയോഗം നമ്മുടെ പാതയിൽ വിലങ്ങുതടിയാകാൻ സാധ്യതയുണ്ടെന്ന വസ്തുതയും മറക്കരുത് . ഒരു മണിക്കൂറിൽ നമ്മൾ ശരാശരി 16-20 തവണ നമ്മുടെ മുഖത്തു സ്പർശിക്കാറുണ്ട്. കണ്ണിലും മൂക്കിലും വായിലും ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക എന്നതും കോവിഡിനെ തടയാൻ അത്യന്താപേക്ഷിതമാണ്.
മാസ്കിന്റെ ഉപയോഗം ഇതൊരു പരിധി വരെ സാധ്യമാക്കുന്നു. എന്നാൽ, മാസ്കിന്റെ മുൻവശത്തു സ്പർശിക്കുന്നത് കൂടുതൽ അപകടകരമാണെന്നുള്ള വസ്തുത മറക്കേണ്ട
അതുപോലെ ചില റെസ്പിറേറ്ററുകളിൽ വാൽവുകൾ കണ്ടു വരാറുണ്ട്, ഈ വാൽവിലൂടെ രോഗാണു അന്തരീക്ഷത്തിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കോവിഡ് രോഗികൾ ഇതുപയോഗിക്കാൻ പാടില്ല.
https://www.facebook.com/Malayalivartha