പാലുണ്ണി അഥാവ സ്‌കിന്‍ ടാഗ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ചര്‍മത്തിനു മുകളില്‍, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി കണ്ടു വരുന്ന പാലുണ്ണി ആരോഗ്യ സൂചനകള്‍ കൂടിയാണ്
പാലുണ്ണി അഥാവ സ്‌കിന്‍ ടാഗ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ചര്‍മത്തിനു മുകളില്‍, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി കണ്ടു വരുന്ന ഇത് വെളുത്ത നിറത്തിലും അല്‍പം ഇരുണ്ട നിറത്തിലും ചെറിയ ചുവപ്പു നിറത്തിലുമെല്ലാം കണ്ടുവരാറുണ്ട് .കണ്‍പീലികള്‍ക്കു മുകളില്‍, കഴുത്തില്‍, കക്ഷത്തില്‍, സ്ത്രീകളില്‍ മാറിട ഇടുക്കില്‍, തുടയിടുക്കില്‍ എല്ലാം പാലുണ്ണി കാണാറുണ്ട്
ഇത് അരിമ്പാറയല്ല. ഉണ്ണികളാണ്. ഒരു തണ്ടിലൂടെ ചര്‍മവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നവയാണിത്. സാധാരണ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌കിന്‍ ടാഗുകള്‍ കണ്ടുവരാറുണ്ട്.. പ്രായമേറിയവരില്‍ ഇത് കൂടുതലായി കാണുന്നുണ്ട് . ഇത് പലരും സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നതെങ്കിലും ആരോഗ്യപരമായ ചില സൂചനകള്‍ കൂടി നല്‍കുന്ന ഒന്നാണിത്.
ഹോര്‍മോണ്‍ സംബന്ധമായ ചില വ്യത്യാസങ്ങള്‍ ചിലരില്‍ ഇതിനു കാരണമാറാറുണ്ട്.. ശരീരത്തിലെ ചില പ്രത്യേക രോഗാവസ്ഥകളുടെ സൂചന കൂടി നല്‍കുന്നതായത് കൊണ്ട് ഇത് വെറുതേ അവഗണിച്ചു കളയാന്‍ സാധിയ്ക്കുന്ന ഒന്നല്ലെന്നര്‍ത്ഥം. ഇവ കൈ കൊണ്ട് വലിച്ചു പറച്ചു കളയാൻ നോക്കരുത്. ഇത് ഇന്‍ഫെക്ഷന് കാരണമാകും.
ചര്‍മത്തില്‍ നമുക്കു കാണാന്‍ സാധിയ്ക്കാത്ത മടക്കുകളില്‍ സ്‌കിന്‍ പരസ്പരം ഉരഞ്ഞുണ്ടാകുന്നവയാണ് സ്കിൻ ടാഗുകൾ . ഇവ വളരെ സോഫ്റ്റാകും. വലിച്ചാല്‍ പോരുമെന്നു തോന്നും. എന്നാല്‍ പോരില്ല. ചെറിയ ഞെട്ടുകള്‍ വഴിയാണ് ഇവ ചര്‍മത്തില്‍ പിടിച്ചിരിയ്ക്കുന്നത്. മറുകുകള്‍ ചര്‍മത്തോട് നേരിട്ടു ചേര്‍ന്നിരിയ്ക്കുന്നവയാണ്. ഇതാണ് ഇവ തമ്മിലെ പ്രധാന വ്യത്യാസങ്ങളിലൊന്ന്. മാത്രമല്ല, അരിമ്പാറ തൊട്ടാല്‍ അമര്‍ന്നു പോകുന്നവയുമല്ല. അത്ര സോഫ്റ്റുമല്ല.
അമിത വണ്ണള്ളവരിലും , പാരമ്പര്യമായി പ്രമേഹ രോഗ സാധ്യത ഉള്ളവരിലും പാലുണ്ണി ഉണ്ടാകുന്നത് സാധാരണയാണ് . 30 വയസ്സ് കഴിഞ്ഞാലാണ് ഇതുണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്തും കാണാറുണ്ട് . രക്തത്തില്‍ ഇന്‍സുലിന്‍ കൂടുമ്പോഴും , പ്രീ ഡയബെറ്റിക് അവസ്ഥയിലും , ശരീരഭാരം കൂടുതലാകുമ്പോഴും ദേഹത്തു സ്കിൻ ടാഗ് കാണാറുണ്ട്
അമിതമായി ടാഗ് വരുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന ട്രൈ ഗ്ലിസറൈഡുകള്‍ എന്നിവയുണ്ടാകാന്‍ സാധ്യതുണ്ട്. ശരീരത്തിലെ മെറ്റബോളിക് പ്രശ്‌നങ്ങള്‍ കാണിച്ചു തരുന്ന ഒരു സൂചനമാണിത്. ഇത്തരക്കാര്‍ കൃത്യമായ വ്യായാമം ചെയ്ത്, ഭക്ഷണ ക്രമീകരണത്തിലൂടെ ശരീര ഭാരം നിയന്ത്രിച്ചാല്‍ ഇവയുടെ വലിപ്പം കുറയും. കൂടുതല്‍ രൂപപ്പെടാതെ തടയാം. പ്രധാനമായും പ്ര്‌മേഹം, ബിപി, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുടെ സൂചനയാണ് ചര്‍മം തരുന്ന ഈ മുന്നറിയിപ്പുകള്‍
സ്‌കിന്‍ ടാഗുകള്‍ അഥവാ പാലുണ്ണി മാറ്റാന്‍ ലേസറടക്കമുള്ള പല ചികിത്സകളുമുണ്ട്. ഇതിന് മെഡിക്കല്‍ വഴികളല്ലാതെ മറ്റു ചില വീട്ടുവൈദ്യങ്ങളും ഉണ്ട് .. ഒരു പഞ്ഞി അല്‍പം ആപ്പിള്‍ സിഡെര്‍ വിനഗറില്‍ മുക്കി പാലുണ്ണിയ്ക്കു മുകളില്‍ വച്ച് അരമണിക്കൂര്‍ കഴിഞ്ഞു മാറ്റണം. ഇത് പല തവണ അടുപ്പിച്ചു കുറേനാള്‍ ചെയ്യുകയാണെങ്കിൽ പാലുണ്ണി കൊഴിഞ്ഞു പോകും
ചെറിയ സ്‌കിന്‍ ടാഗുകളെങ്കില്‍ ഇതിന്റെ ഞെട്ട് ഭാഗത്ത് ചെറിയ നൂല്‍ കൊണ്ട് കെട്ടിട്ടോ ഫ്‌ളോസ് ചെയ്യുന്ന വസ്തു കൊണ്ടോ കെട്ടിട്ട് ഇത് നീക്കം ചെയ്യാം. ഇതല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ ഡ്രൈ ഐസ് ലഭിയ്ക്കും. ഇതില്‍ ഡ്രൈ ഐസ് വയ്ക്കാം. നാരങ്ങാനീര് പഞ്ഞിയില്‍ മുക്കി ഇതിനു മുകളില്‍ അടുപ്പിച്ചു വയ്ക്കാം.
വെളുത്തുള്ളി അരിമ്പാറ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇതുപോലെ സ്‌കിന്‍ ടാഗ് നീങ്ങാനും ഏറെ നല്ലതാണ്. വെളുത്തുള്ളിയ്ക്കും ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. വെളുത്തുള്ളി ചതച്ചത് ഇതിനു മുകളിള്‍ വച്ച് ബാന്‍ഡേജ് വച്ചൊട്ടിച്ച് അല്‍പം കഴിയുമ്പോള്‍ പൊളിച്ചെടുക്കുക
വൈറ്റമിന്‍ ഇ പുരട്ടി ഇതിനു മുകളില്‍ അയോഡിന്‍ പുരട്ടി ബാന്‍ഡേഡ് ഒട്ടിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ പൊളിച്ചു കളയാം. ഇത് കുറെ പ്രാവശ്യം ചെയ്താൽ സ്കിൻ ടാഗ് ഇല്ലാതാകും..ദിവസവും തുളസിനീര് തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്
കറ്റാര്‍ വാഴ ജെല്ലും നാരങ്ങാനീരും ചേര്‍ത്തു മിശ്രിതം സ്‌കിന്‍ ടാഗിന് മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആവര്‍ത്തിച്ചു ചെയ്യുന്നത് നല്ലൊരു പരിഹാരമാണ്
https://www.facebook.com/Malayalivartha