സമയക്കുറവ് മൂലം സൗന്ദര്യം നോക്കാൻ പോലും സമയമില്ലാത്തവർക്ക് എളുപ്പവഴി.. ആരോഗ്യ ഗുണങ്ങളോടൊപ്പം സൗന്ദര്യ ഗുണങ്ങളും ഒത്തു ചേർന്ന ആര്യവേപ്പില ശീലമാക്കിയാൽ യുവത്വം കാത്തുസൂക്ഷിക്കാം
ആയുർവേദത്തിൽ ആര്യവേപ്പിനുള്ള സ്ഥാനം ചെറുതല്ല ..അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കുന്നതിലും ആര്യവേപ്പിന് കഴിയും. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് ഏറെ നല്ലതാണ് .
ആര്യവേപ്പില പലതരം അസുഖങ്ങള്‍ക്കും ആശ്വാസമാണ്. ദിവസം വെറുംവയറ്റില്‍ രണ്ട് ആര്യവേപ്പില കടിച്ചു ചവച്ചു തിന്നുന്ന ശീലമുണ്ടെങ്കിൽ രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ ഒഴിഞ്ഞു നിൽക്കാം
വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും. ചുമ, കഫക്കെട്ട്, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് ആര്യവേപ്പില രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ആശ്വാസം നല്‍കും
പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. ആര്യവേപ്പിന്‍റെ രണ്ട് ഇല ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.
വേപ്പില നീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക് രോഗങ്ങള്‍ ഇവയ്ക്കു ശമനമുണ്ടാകും.
പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്. വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലു തേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനും നല്ലതാണ്. മുറിവുകളും വ്രണങ്ങളും കരിയാന്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു കഴുകിയാല്‍ മതി.
ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും. വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകി യാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും. മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും ആര്യവേപ്പിനെ ഉപയോഗിക്കാം. അല്‍പ്പം വേപ്പ് ഇല അരച്ച് മഞ്ഞളോ, പനിനീരോ ചേര്‍ത്ത് മുഖത്തുപുരട്ടിയാല്‍ മുഖക്കുരുവിനും പരിഹാരമാകും
ആര്യവേപ്പ് ഇലകൾക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്, അതിനാൽ അവ ചർമ്മ അണുബാധയെ ചെറുക്കുവാൻ വളരെ ഫലപ്രദമാണ്.
അള്‍സറിന്‍റെ ബുദ്ധിമുട്ടുള്ളവര്‍ക്ക് രാവിലെ വെറുംവയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ ദിവസവും ആര്യവേപ്പില കഴിക്കുന്നത് നല്ലതാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസവുമാണ് ആര്യവേപ്പില.
സമയക്കുറവ് മൂലം സൗന്ദര്യം നോക്കാൻ പോലും സാധിക്കാത്തവർക്കും ആര്യവേപ്പിന്റെ ഇല കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആയുർവേദം പറയുന്നത് . വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി മുഖം കഴുകുന്നത് മുഖത്തിനു നിറം കിട്ടുന്നതിനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കും
എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ വേപ്പ് ഇല ചവച്ച് കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്ഭുതകരമായ ഗുണങ്ങൾ പകരുന്നതാണ്. വൈറൽ ഇൻഫ്ലുവൻസ ചികിത്സിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തൽ, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കൽ, ബലമുള്ള മുടി എന്നിവയ്ക്ക് വരെ വെറും വയറ്റിൽ ആര്യവേപ്പ് ഇല ചവച്ച് കഴിക്കുന്നത് ഗുണകരമാണ്.
https://www.facebook.com/Malayalivartha