വീട്ടിലിരിക്കുമ്പോഴും ഓഫീസിലാണെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കൊറിയ്‌ക്കണമെന്നു തോന്നാറുണ്ടോ? എന്നാൽ അമിത വണ്ണം പേടിച്ച് ഈ തോന്നലിനെ നിയന്ത്രിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത... ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം
വീട്ടിലിരിക്കുമ്പോഴും ഓഫീസിലാണെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കൊറിയ്‌ക്കണമെന്നു തോന്നാറുണ്ടോ? എന്നാൽ അമിത വണ്ണം പേടിച്ച് ഈ തോന്നലിനെ നിയന്ത്രിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത... ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം .
കൊറോണക്കാലമായതിനാൽ ഇപ്പോൾ അധികവും ആൾക്കാർ താൽപര്യപ്പെടുന്നത് work at home ആണ്. അതുകൊണ്ടു തന്നെ കൊറോണക്കാലത്തിന്റെ പ്രത്യേകതയായി എടുത്തു പറയാൻ പറ്റുന്ന ഒരു കാര്യം അമിതവണ്ണം ആണ് ...
പുറത്തു പോയി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഈ സമയത്ത് വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. എന്നാൽ വീട്ടിൽ ഇരിക്കുകയല്ലേ, ഇടയ്ക്കിടെ വല്ലതും കഴിച്ചു കൊണ്ടിരിക്കാം എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് പ്രശനം. അതിനൊരു പരിഹാരമാണ് പ്രോട്ടീൻ ഭക്ഷണങ്ങൾ
പ്രാതല്‍ വയർ നിറയുവോളം കഴിക്കുന്നത് പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പ്രഭാതത്തില്‍ ധാരാളം പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നതാണ് ഭാരം കുറക്കുവാനുള്ള ഒരു എളുപ്പവഴിയായി പഠനം പറയുന്നത്. ശരീരഭാരം കുറയുമെന്നു കരുതി പ്രഭാത ഭക്ഷണം പാടേ ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവാക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് ഇടയാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്
ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് കഴിയും. കൂടുതൽ കാലറി ഉള്ളിൽ ചെല്ലാതെ നോക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇതു മൂലം കഴിയും. മുട്ട, തൈര്, സീഡ്‌സ്, പരിപ്പ് വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയർ ഫിൽ ആയ തോന്നൽ ഉണ്ടാക്കും.
പയർ കടല, പരിപ്പ്, ഓറഞ്ച് തുടങ്ങിയവയും തടികുറയ്ക്കാൻ സഹായിക്കും . നാരുകൾ അടങ്ങിയ ഭക്ഷണം ദഹനത്തിനു സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം അധികമായി കഴിക്കുന്നത് തടി കുറയാൻ നല്ലതാണ്. . ഇത് ശരീരത്തിലുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കകുയും ആരോഗ്യമുള്ള ശരീരം പ്രധാനം ചെയ്യുകയും ചെയ്യുന്നു. മത്സ്യവിഭവങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.
വറുത്തതും എണ്ണമയം അടങ്ങിയതുമായ ഭക്ഷണത്തിനു പകരം ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാം. പഴങ്ങൾ, തൈര്, പഴച്ചാറുകൾ ഇവയും ആരോഗ്യകരം തന്നെ.
വിശപ്പ് അടക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ജലാംശം ധാരാളം ശരീരത്തിൽ ചെല്ലുമ്പോൾ ഭക്ഷണം അധികം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല. മധുര പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ദിവസവും 7-8 ഗ്ലാസ് വെള്ളം കുടിക്കണം.
ഇടനേരങ്ങളിൽ വാൾ നട്സ് കൊറിയ്ക്കുന്നത് തടി കുറയ്ക്കുമെന്നാണ് പറയുന്നത് .. വാൾ നട്ട്സ് കഴിക്കുമ്പോൾ എപ്പോഴും വയർ നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ തലച്ചോറിനുണ്ടാകും .. .വളരെ കുറഞ്ഞ അളവിൽ ശരീരത്തിന് ഒട്ടും ദോഷകരമല്ലാത്ത വാൾ നട്ട്സ്കഴിക്കുന്നതിലൂടെ വിശപ്പ് മാറുന്നതിനൊപ്പം ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്.
ച്യുയിങ്ഗം:
ച്യുയിങ്ഗം ചവയ്ക്കുന്നത് എന്തെങ്കിലും ഇടയ്ക്കിടെ കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ തടയും
https://www.facebook.com/Malayalivartha