പൊലീസിന് വേണ്ടി നിങ്ങൾ മാസ്ക്ക് ധരിക്കേണ്ട .. മാസ്ക്ക് തെറ്റായി ഉപയോഗിക്കുന്നത് കോവിഡിനെക്കാൾ അപകടം ..സ്വയം സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടത് ഇങ്ങനെ
കൊറോണക്കാലം നമ്മുടെ ജീവിതവും ദിനചര്യയും അപ്പാടെ മാറ്റിക്കഴിഞ്ഞു.. ഇപ്പോൾ കോവിഡിനൊപ്പം പൊരുത്തപ്പെട്ട് ജീവിച്ച് തുടങ്ങുകയാണ് നാം ഓരോരുത്തരും. ആരോഗ്യകാര്യങ്ങളിലും ശുചിത്വശീലങ്ങളിലും ഓരോ വ്യക്തിയും കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങി. അതിൽ എടുത്തു പറയേണ്ട കാര്യം മാസ്കുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു എന്നതാണ് .
വീടിന് പുറത്തിറങ്ങണമെങ്കിൽ മാസ്ക് ധരിക്കുകയെന്നത് നിർബദ്ധമാണ്. മാസ്ക് ധരിക്കുന്നതും ധരിക്കാത്തതും നിങ്ങളെ മാത്രമല്ല ബാധിക്കുന്നത് ചുറ്റുമുള്ളവെര കൂടിയാണ്. പക്ഷെ ചിലരെങ്കിലും മാസ്ക് ധരിക്കുന്നത് പോലീസിനുവേണ്ടിയാണ് ..പോലീസിനെ കാണുമ്പോൾ മാത്രമാണ് മാസ്ക് എടുത്തു മുഖത്തു വെക്കുന്നത്..അല്ലെങ്കിൽ കഴുത്തിൽ ടൈ യ്ക്ക് പകരമാണ് മാസ്ക്കിന്റെ സ്ഥാനം
രോഗവ്യാപനം തടയുന്നതിനായി ഉപയോഗിക്കുന്ന മാസ്ക് ശരിയായ രീതിയിലല്ല ധരിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാവുക.മാസ്ക് ഉപയോഗിക്കുന്നതിനു മുൻപും പിൻപും കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ (70 ശതമാനം ആൽക്കഹോൾ അടങ്ങിയത്) ഉപയോഗിച്ച് ഇരുപതു സെക്കൻഡ് ശുചിയാക്കേണ്ടതാണ്. ഭൂരിഭാഗം ആൾക്കാരും ഈ കാര്യം ശ്രദ്ധിക്കാറില്ല
അതുപോലെ മൂക്കു വായും മൂടുന്ന വിധമായിരിക്കണം മാസ്ക് ധരിക്കേണ്ടത്.സുരക്ഷിതമായി മാസ്ക് ചെവിക്ക് ചുറ്റും ബന്ധിക്കണം.. മാസ്ക് ധരിച്ചശേഷം ഒരു കാരണവശാലും കൈകൾ കൊണ്ട് മാസ്ക് സ്പർശിക്കരുത്.
പലരും മാസ്ക് വെച്ചിട്ടുണ്ടെങ്കിലും ആരോടെങ്കിലും സംസാരിയ്ക്കുമ്പോൾ ഇടയ്ക്കിടെ മാസ്ക്ക് താഴ്ത്തിയതിനു ശേഷം സംസാരിക്കുകയും പിന്നീട് തിരിച്ചുവച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് കാണാം . മറ്റുള്ളവരെ ക്കൂടി ദോഷമായി ബാധിക്കുന്ന പ്രവൃത്തിയാണ് ഇത് . മാസ്കിൽ ഘടിപ്പിച്ചിരിക്കുന്ന വള്ളിയിൽ പിടിച്ചുവേണം മാസ്ക് ഊരി മാറ്റേണ്ടത്.
മാത്രമല്ല, കഴുത്ത് തുറന്ന് കിടന്നിരുന്ന സമയത്ത് വൈറസ് കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗത്തേക്ക് മാസ്ക് താഴ്ത്തി വെക്കുകയും വീണ്ടും മുഖത്തേക്ക് വെക്കുകയും ചെയ്യുന്നത് വൈറസ് ശരീരത്തിലെത്താൻ കാരണമാകും
ഭക്ഷണം കഴിക്കൽ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മാസ്ക് മുഖത്ത് നിന്ന് മാറ്റാം. കഴുത്തിലേക്ക് താഴ്ത്തി വെക്കരുത്, പകരം മാസ്ക് പൂർണമായും അഴിച്ച് മാറ്റി, മാസ്കിന്റെ ഉൾവശം എവിടെയും സ്പർശിക്കാത്ത വിധം സൂക്ഷിക്കുക.
മാസ്ക്കിലൂടെ രോഗാണുക്കൾ എളുപ്പത്തിൽ പകരാൻ സാധ്യത യുള്ളതിനാൽ നിങ്ങളുടെ മാസ്ക് മറ്റൊരാളുമായി പങ്കിടരുത്. അത് സ്വന്തം കുടുംബാംഗളാണെങ്കിൽപോലും മാസ്ക്ക് പരസ്പരം മാറ്റി എടുക്കുന്നത് രോഗത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്
തുണികൊണ്ടുള്ള മാസ്കുകൾ 2 വയസ്സിന് താഴെയുള്ള കുട്ടികൾക്കോ കഠിനമായ ശ്വാസ പ്രശ്നങ്ങൾ ഉള്ളവർക്കോ ഉപയോഗിക്കാൻ നൽകരുത്. ഇക്കാര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടണം
ഉപയോഗിച്ച മാസ്ക് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് രോഗവ്യാപനത്തിനു കാരണമാകും. അതിനാൽ ഉപയോഗിച്ച മാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് ലായനിയിൽ(ഒരു ലിറ്റർ വെള്ളത്തിൽ 3 ടീസ് സ്പൂണ് ബ്ലീച്ചിംഗ് പൗഡർ)15-20 മിനിറ്റ് മുക്കിവച്ചതിനു ശേഷം കത്തിക്കുകയോ സുരക്ഷിതമായി നിർമാർജനം ചെയ്യുകയോ വേണം.
തുണിമാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് പൗഡർ ലായനിയിൽ മുക്കിവച്ചതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയുണക്കി ഉപയോഗിക്കാവുന്നതാണ്. രോഗം വരാതിരിക്കാൻ ഏറ്റവും പ്രധാനം വ്യക്തിഗത ശുചിത്വവും ശാരീരിക അകലവും പാലിക്കുക എന്നതാണ്.
ഗുണനിലവാരമുള്ള ഫാബ്രിക് ഉപയോഗിച്ചുണ്ടാക്കിയ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം .. കടയിൽ നിന്നും തുണി മാസ്ക്ക് വാങ്ങുമ്പോൾ അത് നന്നായി കഴുകി ഉണക്കിയതുനു ശേഷം മാത്രം ഉപയോഗിക്കണം..
സാധാരണ ജനങ്ങൾ തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിച്ചാൽ മതിയാകും. പക്ഷേ ആരോഗ്യ രംഗത്തുള്ളവരും മറ്റ് സന്നദ്ധ പ്രവർത്തകരടക്കം കോവിഡ് പ്രതിരോധത്തിന് മുൻ നിരയിലുള്ളവരെല്ലാം എൻ 95 മാസ്കുകൾ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
മാസ്‌കിെൻറ ലക്ഷ്യം വൈറസിെൻറ വ്യാപനം കുറക്കുക എന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെ തന്നെ കോവിഡ് പകരുമെന്നത് റിപ്പോർട്ടുകൾ നിരവധി വന്നുകഴിഞ്ഞു.
പുറത്തുപോയി വന്നാലുടൻ ഉപയോഗിച്ച തുണികൾ സോപ്പുവെള്ളത്തിൽ കഴുകുകയും സോപ്പും വെള്ളവും ഉപയോഗിച്ചു കുളിക്കുകയും വേണം.
https://www.facebook.com/Malayalivartha