കിടക്കുന്നതിന് മുമ്പ് ഉള്ളംകാലിലും കയ്യിലും വെളിച്ചെണ്ണ മസ്സാജ്.. ഫലം നിങ്ങൾ ചിന്തിക്കുന്നതിലും കൂടുതൽ..
വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് ..സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും വെളിച്ചെണ്ണ ഉത്തമമാണ് എന്നുള്ളത് ആയുർവേദത്തിൽ പറയുന്നുണ്ട്.
രാത്രി കിടക്കാന്‍ നേരത്ത് കാല്‍പാദത്തില്‍, പ്രത്യേകിച്ചു കാലിനടിയില്‍ വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വളരെ നല്ലതാണ് . രാത്രി കിടക്കാന്‍ നേരത്തു കാലിനടിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ഉറക്കമില്ലായ്മക്ക് പരിഹാരമാണ്
ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ഏറെ പ്രയോജനം ഉള്ളതാണ്. തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കുന്നതിനും ഉന്മേഷം നൽകുന്നതിനും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ മസാജ്
.
കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാനസിക സമ്മര്‍ദ്ദം പലരേയും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയായി മാറിക്കഴിഞ്ഞതാണ് . എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉള്ളം കാലില്‍ അല്‍പം എണ്ണ തടവാവുന്നതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചത് തന്നെയാണ് ഈ മസ്സാജ്.
ഉള്ളം കാലില്‍ അൽപ്പം വെളിച്ചെണ്ണ മസ്സാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനോടൊപ്പം നല്ല മൂഡു നല്‍കുന്ന ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോട്ടനിന്‍ന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും ഈ ഹോര്‍മോണ്‍ത് നല്ല ഉറക്കത്തിനും മനസു ശാന്തമാക്കുവാനുമെല്ലാം ഏറെ സഹായകമാണ് .
ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുന്നത് ഹൃദയത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. കാല്‍ മരവിയ്ക്കുന്നത്, കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള നല്ലൊരു പരിഹാരമാണിത്.
പാദങ്ങള്‍ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും പാദങ്ങളിലെ താപനിലയെ വര്‍ദ്ധിപ്പിച്ച് പാദങ്ങളെ ചൂടാക്കുകയും ചെയ്യുന്നു. രാത്രിയില്‍ എണ്ണ പുരട്ടുന്നത് കാലിലെ ചര്‍മ്മം വരളുന്നത് തടയുകയും ഉപ്പൂറ്റി പൊറ്റുന്നതിനു പരിഹാരം ആവുകയും ചെയ്യും ..ഈ മസ്സാജ് ഇത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ മൃദുവായും മൃദുവായും നിലനിര്‍ത്തുന്നു
കൊവിഡ് 19 പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൈകൾ ഇപ്പോഴും സാനിറ്റിസറും സോപ്പും ഉപയോഗിക്കുന്നതുകൊണ്ട് വരണ്ട ഉണങ്ങി ഇരിക്കുക സ്വാഭാവികം ആണ് ..ഇതിനും ഒരു പരിഹാരമാണ് വെളിച്ചെണ്ണ മസാജ്
അതുപോലെ തന്നെ ചെവിയ്ക്കു പിന്നില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്ക് തണുപ്പേകാന്‍ നല്ലതാണ്. കണ്ണിനു ചുറ്റും എണ്ണ തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വളരെ നല്ല സൗന്ദര്യ സംരക്ഷണോപാധി കൂടിയാണ് വെളിച്ചെണ്ണ ..കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് നിറവും തിളക്കവും നല്‍കും. വരണ്ട ചര്‍മ്മം മാറാനും, മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റി കഴിഞ്ഞ് കഴുകി കളഞാല്‍ മതി
മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി മിക്സ് ചെയ്തു പുരട്ടി നന്നായി മസാജ് ചെയ്താല്‍ മതിമുടിയുടെ സംരക്ഷണത്തിനും വെളിച്ചെണ്ണയേക്കാള്‍ നല്ലൊരു മരുന്ന് വേറെയില്ല എന്ന് തന്നെ പറയാം.
കടകളില്‍ കിട്ടുന്ന വിലയേറിയ എണ്ണകളെക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് ശുദ്ധമായ വെളിച്ചെണ്ണ . സ്ഥിരമായി വെളിച്ചെണ്ണ തേച്ച് കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതല്‍ മൃദുത്വവും അഴകും നല്‍കുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കുംപല്ലിന്റെ ആരോഗ്യത്തിന് വെളിച്ചണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് വളരെ ഗുണം ചെയ്യും .
ഫംഗസ്,യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതാന് വെളിച്ചെണ്ണ എന്നതിനാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്
https://www.facebook.com/Malayalivartha