ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും മികച്ച ലൈംഗികജീവിതത്തിനും വീഗന്‍ ജീവിതചര്യ കൗതുകമായി പുതിയ പഠനഫലം... ഗുണങ്ങളും ദോഷങ്ങളും
തടിയല്പം കൂടിയില്ലേ എന്നാരെങ്കിലും സംശയം പറഞ്ഞാൽ പിന്നെ ഡയറ്റുകൾക്ക് പുറകെ പോകുന്നവരാണ് മികക്കവാറും ആളുകൾ . ആദ്യമേ പറയട്ടെ , വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതാണ് ഡയറ്റ്. സ്വന്തം ശരീരപ്രകൃതി, ജീവിതശൈലി, ആരോഗ്യം തുടങ്ങി നമ്മുടെ ജോലിയും സാമ്പത്തികാവസ്ഥയും വരെ ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കൂ.
ഇനി വീഗൻ ഡയറ്റ് എന്താണെന്നു നോക്കാം. തികഞ്ഞ സസ്യാഹാരികളാണ് വീഗനുകൾ ..ബോളിവുഡിലെയും മറ്റും പല സെലിബ്രിറ്റികളും ഈ ഡയറ്റാണ് ചെയ്ത് വരുന്നത്...
ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും വീഗൻ അല്ലെങ്കിൽ സസ്യാഹാരി ആവുക എന്നതാണ് പുതിയ ട്രെൻഡ്.... മാംസാഹാരികളെക്കാൾ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയില്‍ ഏർപ്പെടുന്നവരും സസ്യാഹാരികൾ ആണെന്ന് ഒരു സർവേഫലം പറയുന്നു....
വീഗനിസം ഒരു ഡയറ്റ് എന്നതിലപ്പുറം ഒരു ജീവിതരീതിയും ഫിലോസഫിയുമാണ്. മത്സ്യം, മാംസം, മുട്ട എന്നിവയാണ് വെജിറ്റേറിയൻസ് സാധാരണയായി ഒഴിവാക്കുന്ന ഭക്ഷണം. എന്നാൽ ഇവ കൂടാതെ പാൽ, തേൻ, മീനെണ്ണ എന്നിങ്ങനെ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു ഭക്ഷണവും കഴിക്കില്ല വീഗൻസ്. പരിസ്ഥിതി പ്രശ്നങ്ങളും മൂല്യങ്ങളും കണക്കിലെടുത്ത് തുകലോ തുകലുൽപന്നങ്ങളോ ഇവർ ഉപയോഗിക്കില്ല
വീഗൻ ഡയറ്റ് തൂക്കം കുറയ്ക്കാൻ മാത്രമല്ല, തൂക്കം കൂടാതെ നോക്കാനും സഹായിക്കും.വീഗൻ ആകുന്നത് സെറോടോണിന്റെ അളവ് കൂട്ടുകയും സന്തോഷവും ലൈംഗികാസക്തിയും വർധിപ്പിക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, സീറിയലുകൾ, പയറു പരിപ്പ് വർഗങ്ങൾ, നട്സ്, സോയയിൽ നിന്നുണ്ടാക്കുന്ന ടോഫു, സീഡുകൾ, ന്യൂട്രീഷനൽ യീസ്റ്റ് എന്നിവ വീഗൻ ഡയറ്റിൽ ഉപയോഗിക്കാം.
മാംസവും മീനും വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് പ്രോട്ടീൻ ലഭ്യത കുറയാം. ഇതു പരിഹരിക്കാൻ ധാന്യങ്ങളും പയർ പരിപ്പു വർഗങ്ങളും മുളപ്പിച്ചു കഴിക്കുന്നത് നല്ലതാണ്. പോഷക ആഗീകരണശേഷി കൂട്ടാനായി പുളിപ്പിച്ച ഭക്ഷണം കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, അയഡിൻ, കാത്സ്യം തുടങ്ങി പല പോഷകങ്ങളുടെയും അളവ് കുറയുന്നതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ സപ്ലിമെന്റുകൾ കഴിക്കേണ്ടി വരാം. സംസ്കരിച്ച ഭക്ഷണം കഴിക്കരുത്.
പ്രമേഹം ഉള്ളവർക്ക് വീഗൻ ഡയറ്റ് നല്ലതാണ്. വാതരോഗികളിലെ സന്ധിവേദനയും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റ് സഹായിക്കും. രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അർബുദ സാധ്യത കുറയ്ക്കാനും വീഗൻ ഡയറ്റ് സഹായിക്കും
ഭൂമി ശാസ്ത്രപരമായി വെജിറ്റേറിയന്‍ ഭക്ഷണ രീതിക്ക് അനുയോജ്യമായ പ്രദേശമാണ് ഇന്ത്യ. കാര്‍ഷിക സമൃദ്ധിയുള്ള പ്രദേശവും. പക്ഷെ പഴം, പച്ചക്കറി എന്നിവക്ക് പുറമെ പാല്‍, പാലുത്പന്നങ്ങള്‍, ധാന്യം, നട്ട്‌സ് എല്ലാം വെജിറ്റേറിയന്‍ ഡയറ്റില്‍ ഉള്‍പ്പെടും. എന്നാൽ വീഗൻ ഡയറ്റിൽ മാംസം, പാല്‍, പാലുത്പന്നങ്ങള്‍, ജലാറ്റിന്‍, തേന്‍, ആല്‍ബുമിന്‍, മോര്, തൈര് എന്നിവ ഉപയോഗിക്കാറില്ല . ആരോഗ്യത്തിന് അതിപ്രധാനമായ ഘടകങ്ങള്‍ ഉള്‍പ്പെട്ട ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതിനാല്‍ ന്യുട്രീഷ്യന്‍ ലെവലില്‍ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്
മൽസ്യം, മാംസം, പാലുൽപന്നങ്ങൾ എന്നിവയിലാണ് കോളിൻ ഘടകം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് . ശരീരത്തിനു വേണ്ട പ്രോട്ടീൻ പ്രദാനം ചെയ്യാനും ഈ ആഹാരങ്ങൾക്ക് സാധിക്കുന്നു. അതിനാല്‍ ഇവ ഉപേക്ഷിച്ചാല്‍ ശരീരത്തിന് വേണ്ട കോളിൻ എന്ന ഘടകം ലഭിക്കാതെ വരുകയും തുടര്‍ന്ന് ഇത് നിങ്ങളുടെ ചിന്താശക്തി, ഓർമശക്തി, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി, തലച്ചോറിന്‍റെ മറ്റ് വളര്‍ച്ച എന്നിവയെ ദോഷകരമായി ബാധിക്കാനിടയുണ്ട്. അതിനാൽ ആവശ്യമായ സപ്പ്ളിമെന്റുകൾ എടുക്കേണ്ടത് ആവശ്യമായി വരും
ഇന്ത്യയില്‍, വീഗനാകുന്നതിലും നല്ലത് വെജിറ്റേറിയന്‍ ആക്കുന്നതാണ്. വീഗന്‍ രീതികളിലേക്ക് മാറുന്നവര്‍, സോയ മില്‍ക്, ആല്‍മണ്ട് മില്‍ക്, കാഷ്യു നട്ട് മില്‍ക് എന്നിവയൊക്കെ ഡയറ്റിന്റെ ഭാഗമാക്കേണ്ടി വരും. ലഭ്യത, വില തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടാകും..
https://www.facebook.com/Malayalivartha