അനാവശ്യ രോമവളർച്ച ഉണ്ടോ? പേടിക്കേണ്ട കാര്യമില്ല.. വാക്സ് ചെയ്യാം ഈസിയായി
മുഖത്തും കൈകാലുകളിലുമുള്ള അനാവശ്യ രോമവളർച്ച പലപ്പോഴുംസ്ത്രീകളെ അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് .. എങ്ങനെ രോമനിർമാർജനം നടത്തും എന്ന ചിന്തയുമായി പല പരീക്ഷണങ്ങൾക്കും മുതിരുന്ന വരാണ് അധികവും. പലപ്പോഴും ഇത് അലർജിക്കും മറ്റ് സ്കിൻ പ്രശ്നങ്ങൾക്കും ചിലപ്പോഴെങ്കിലും വഴിവെക്കാറുമുണ്ട്.
അനാവശ്യരോമങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കാന്‍ പുരാതന കാലം മുതൽ ഉപയോഗിക്കുന്ന ഒരു താല്കാലിക രീതിയാണ് വാക്സിങ്ങ്. ഈജിപ്തിലെ സ്ത്രീകള്‍ പണ്ട് മുതൽ തന്നെ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നു.
രോമവളർച്ചയുടെ കാരണവും പാർശ്വഫലങ്ങളില്ലാതെ എങ്ങനെ രോമനിർമാർജനം നടത്തുമെന്നും അറിയേണ്ടത് വളരെ അത്യാവശ്യമാണ് . ഹോർമോൺ വ്യതിയാനമാണ് രോമവളർച്ചയ്ക്കുള്ള കാരണമായി പൊതുവെ പറയപ്പെടുന്നത്.
എന്നാൽ പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന രോഗാവസ്ഥയുള്ളവരിലും അമിത രോമവളർച്ച കാണാറുണ്ടെന്നതിനാൽ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശം അനുസരിച്ച് അമിതരോമവളർച്ചയ്ക്ക് പരിഹാരം കാണാം. ഇനി രോഗമില്ലെന്ന് ഉറപ്പായാൽ നാടൻ വഴികളിലൂടെ അമിതരോമവളർച്ചയെ ചെറുക്കാം.
പെൺകുട്ടികളിലധികവും രോമനിർമാർജനത്തിനായി ആശ്രയിക്കുന്നത് ബ്യൂട്ടിപാർലറുകളെയാണ്. വാക്സിങ്ങാണ് ഇതിനായി തിരഞ്ഞെടുക്കുന്ന പൊതുരീതി.. പക്ഷേ വാക്സിങ്ങ് എന്നു കേൾക്കുമ്പോഴേ ഒരു ഞെട്ടലാണ് പലർക്കും. രോമങ്ങൾ പിഴുതു മാറ്റുന്ന വേദന.പിന്നെ ചർമത്തിലുണ്ടാവുന്ന വലിച്ചിലും കുരുക്കളും.ഇതെല്ലം പെൺകുട്ടികൾക്ക് പേടി സ്വപ്നമാണ്
പക്ഷേ, അനാവശ്യ രോമങ്ങൾ നീക്കി ചർമം പട്ടു പോലെ തിളങ്ങാൻ ഇത്രയും ഫലപ്രദമായ മറ്റൊരു മാർഗവും ഇല്ലതാനും... ചർമത്തിനനുയോജ്യമായ വാക്സ് തിരഞ്ഞെടുക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം..വാക്സിങ്ങിനുപയോഗിക്കുന്ന ക്രീമുകളും മറ്റും കൃത്രിമ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് അലർജിക്കും മറ്റും കാരണമാവാറുണ്ട്. വിപണിയിൽ ലഭിക്കുന്ന കൃത്രിമ ക്രീമുകളുടെ അമിതമായ ഉപയോഗം ചിലപ്പോൾ തൊലിപ്പുറത്തുണ്ടാവുന്ന അർബുദത്തിനു വരെ കാരണമാവാറുണ്ട്
പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത വാക്സ് തയാറാക്കാനുള്ള അസംസ്കൃത വസ്തുക്കൾ അടുക്കളയിൽ നിന്നുതന്നെ കണ്ടെത്താം . രണ്ടു കപ്പ് പഞ്ചസാര, കാൽ കപ്പ് വെള്ളം ,കാൽ കപ്പ് തേൻ ,കാൽ കപ്പ് ചെറുനാരങ്ങാ നീര് എന്നിവ ഒരു പാത്രത്തിൽ എടുക്കുക. അതിനു ശേഷം ഈ മിശ്രിതം അടങ്ങിയ പാത്രം തീ കുറച്ചു വച്ച് ചൂടാക്കുക.
ഏകദേശം അരമണിക്കൂർ ചൂടാക്കി കഴിയുമ്പോൾ മിശ്രിതം നല്ല ബ്രൗൺ നിറത്തിലാകും. ഈ മിശ്രിതം തീയിൽ നിന്നും മാറ്റി തണുക്കാൻ അനുവദിക്കുക. കൈകാലുകൾ നല്ല വൃത്തിയായി കഴുകിയ ശേഷം ജലാംശം പൂർണമായും തുടച്ചുമാറ്റുക. ചർമ്മം നന്നായി ഉണങ്ങിയ ശേഷം ബേബി പൗഡർ ഇടുക. ത്വക്കിലെ അധികമായ എണ്ണ പൂർണമായും നീക്കംചെയ്യാൻ ഇത് സഹായിക്കും.
തുടർന്ന് തയ്യാറാക്കി വച്ചിരിക്കുന്ന ബ്രൗൺ നിറത്തിലുള്ള മിശ്രിതം സ്പൂണിലോ മറ്റോ എടുത്ത് കൈയിലോ കാലിലോ പുരട്ടി നോക്കുക. ശേഷം കുറച്ചു സമയം കാത്തിരിക്കുക. അലർജിയോ അസ്വസ്ഥതയോ ഇല്ലെന്നുറപ്പുവരുത്തിയ ശേഷം മാത്രം കൈകാലുകളിലും മുഖത്തും രോമം ഉള്ള ഭാഗങ്ങളിൽ ഇത് നന്നായി പുരട്ടുക.
ശേഷം മിശ്രിതം നന്നായി ഉണങ്ങാൻ അനുവദിക്കുക. അൽപസമയത്തിനു ശേഷം വാക്സ് നീക്കം ചെയ്യുക. വളരെ എളുപ്പത്തിലായിരിക്കണം വാക്സ് നീക്കം ചെയ്യേഎണ്ടത്. ചർമം നന്നായി വലിച്ചു പിടിക്കുകയാണെങ്കിൽ പാടുകൾ ഒന്നും ഉണ്ടാവില്ല. അനാവശ്യ രോമങ്ങൾ പൂർണമായും നീക്കം ചെയ്തതിനു ശേഷം ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക. നന്നായി തുടച്ച് ഉണങ്ങിയ ശേഷം നേർത്ത മോയ്സചറൈസർ പുരട്ടുക. ചർമം മൃദുലവും മിനുസവും തിളങ്ങുന്നതുമാകാൻ ഇത് സഹായിക്കും. കൈ, കാല്‍, വയര്‍, പാദം എന്നിവിടങ്ങളിലെ രോമം നീക്കം ചെയ്യാനാവും.
ചർമത്തിന്റെ ഘടന പൂർണമായി രൂപപ്പെടാൻ പതിനഞ്ചു വയസ്സ് എങ്കിലും കഴിയണം. അതിനുശേഷം വാക്സിങ് ചെയ്യുന്നതാണ് ചർമത്തിന്റെ ആരോഗ്യത്തിനു നല്ലത്..ഒരിക്കൽ വാക്സിങ്ങ് ചെയ്തു കഴിഞ്ഞാൽ രോമം പൂർണമായി വളർന്നതിനു ശേഷമേ അടുത്ത വാക്സിങ് ചെയ്യാവൂ.
വാക്സിങ്ങ് നടത്തിയാല്‍ മൂന്ന് മുതല്‍ ആറാഴ്ച കൊണ്ടേ വീണ്ടും രോമം വളര്‍ന്ന് വരൂ. പുതിയ രോമങ്ങള്‍ വരുന്നത് മൃദുവുമായിരിക്കും. ഷേവിങ്ങ് പോലുള്ള മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് മുറിവുകളുണ്ടാകാനുള്ള സാധ്യത വാക്സിങ്ങില്‍ കുറവാണ്. അനാവശ്യ രോമങ്ങളെ നീക്കുന്നതിനൊപ്പം ചര്‍മ്മത്തെ സ്മൂത്താക്കുന്നു. ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ഈ മാര്‍ഗ്ഗം സഹായകരമാണ്.
https://www.facebook.com/Malayalivartha