നിത്യ യൗവനം സ്വന്തമാക്കാൻ ഇതാ ഒരെളുപ്പവഴി .. ഓക്‌സിജൻ സൗന്ദര്യ ചികിത്സയിലൂടെ സുന്ദരന്മാരും സുന്ദരികളുമാകാം ...ഒന്ന് പരീക്ഷിച്ചു നോക്കൂ
എന്നും യൗവ്വനത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? സ്വന്തം മകനിൽനിന്ന് യൗവനം കടം വാങ്ങിയ യയാതിയുടെ കഥ പ്രസിദ്ധമാണല്ലോ..എന്നും നിത്യയൗവ്വനത്തോടെ ശരീരത്തിന് വാർദ്ധക്യം സംഭവിക്കാതെ സുന്ദരികളും സുന്ദരന്മാരും ആയിരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്
എന്നാൽ പ്രായം കൂടുന്തോറും സൗന്ദര്യ പ്രശ്‌നങ്ങളും കൂടുന്നു. മാർക്കറ്റിൽ കിറ്റാവുന്ന ക്രീമുകൾ വാങ്ങിയും, ബ്യൂട്ടീപാർലറുകൾ കയറിയിറങ്ങിയുമൊക്കെ പഴയ സൗന്ദര്യം തിരിച്ചുപിടിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഏറെക്കാലത്തേക്ക് വാർദ്ധക്യത്തെ പിടിച്ചുകെട്ടാൻ കഴിയാറില്ല എന്നതാണ് സത്യം
മധ്യവയസ്സിനോട് അടുക്കുമ്പോൾ ഇരുപത്തഞ്ച് വയസിന്റെ സൗന്ദര്യം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിക്കുന്ന ആളുകൾക്ക് സന്തോഷം നൽകുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.ഓക്‌സിജൻ സൗന്ദര്യ ചികിത്സയിലൂടെ യൗവനം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ഇസ്രയേലിലെ ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ടെൽ അവീവ് സർവകലാശാലയിലെയും, ഷമീർ മെഡിക്കൽ സെന്ററിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 64 വയസിന് മുകളിലുള്ള 35 പേരെ വച്ചായിരുന്നു പഠനം. ഇവർക്ക് 90 മിനിറ്റിനിടയിൽ അഞ്ച് തവണ ഹൈപ്പർബാറിക് ഓക്‌സിജൻ ചികിത്സ (എച്ച്ബിഒടി) നൽകി.
ഇത് മൂന്നുമാസം തുടർന്നു. ഓക്‌സിജൻ ചികിത്സയ്ക്ക് പിന്നാലെ ഇവരിൽ ക്രോമസോമിന്റെ (ടെലോമറുകൾ) അറ്റങ്ങൾ ചുരുങ്ങുകയും, പഴയ ശരീരകോശങ്ങൾ തിരിച്ചുവരികയും ചെയ്തുവെന്നാണ് പഠനറിപ്പോർട്ട് എന്ന് ഒരു ജേർണലിൽ പറയുന്നു. ടെലോമറുകളുടെ ഡിഎൻഎയുടെ ശ്രേണിയിൽ വരുന്ന മാറ്റങ്ങളാണ് വാർദ്ധക്യത്തിനു കാരണമാകുന്നത് . അവ ക്രോമസോമുകളുടെ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.
സാധാരണ വായുവിൽ ശ്വസിക്കാൻ കഴിയുന്നതിനേക്കാൾ 3 മുതൽ 4 മടങ്ങ് വരെ കൂടുതൽ ഓക്‌സിജന്റെ അളവുള്ള ഒരു അറയിൽ ഒരു രോഗിയെ പ്രവേശിപ്പിച്ചുകൊണ്ടുള്ള ഒരു തരം തെറാപ്പിയാണ് ഹൈപ്പർബാറിക് ഓക്‌സിജൻ ട്രീറ്റ്‌മെന്റ്. ഡിപ്രഷൻ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഈ ചികിത്സ ഫലപ്രദമാണ്.
ഓക്സിജൻ തെറാപ്പിയിലൂടെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും കൂടുതൽ ഓക്സിജൻ എത്തിക്കുകയാണ് ചെയ്യുന്നത് . ഇത് പലരോഗങ്ങളും കുറയാൻ കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത് .പാർശ്വഫലങ്ങൾ വളരെ കുറവാണ് എന്നതും ഓക്സിജൻ ചികിത്സയുടെ ഗുണമായി പറയുന്നുണ്ട്..
മാത്രമല്ല, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്... വിട്ടുമാറാത്ത മുറിവുകൾ മുതൽ സങ്കീർണ്ണമായ വൈകല്യങ്ങൾ, ന്യൂറോളജിക്കൽ വൈകല്യങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുള്ള രോഗികൾക്ക് ഈ ചികിത്സ ഫലപ്രദമാകുമെന്നാണ് കണ്ടെത്തൽ
https://www.facebook.com/Malayalivartha