കൊവിഡ് : ഈ ലക്ഷണങ്ങള്‍ അവഗണിച്ചാൽ മരണകാരണം ആയേക്കാം ... കൊവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതും അവഗണിക്കുന്നതും അപകടം
കൊവിഡിനൊപ്പം ജീവിക്കുക എന്നത് ഇപ്പോൾ ഏറെക്കുറെ ശീലമായിക്കഴിഞ്ഞു . പക്ഷെ അതോടൊപ്പം കോവിഡ് ഭീതിയും കുറഞ്ഞതാണ് അപകടമായിരിക്കുന്നത്.. ഇപ്പോൾ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അത് അവഗണിക്കുന്നതിന് പലരും ശ്രമിക്കുന്നു. ഇത്തരം അവഗണിക്കുന്ന ലക്ഷണങ്ങളാണ് പലപ്പോഴും മരണകാരണവും ഗുരുതരമായും മാറുന്നത്.
ചില സന്ദർഭങ്ങളിൽ കൊവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.
ചെറിയ പനിയും തൊണ്ടവേദനയും പോലും ഇപ്പോൾ ഗൗരവമായി തന്നെ എടുക്കേണ്ടതുണ്ട്. കാരണം ഇത് COVID-19 ന്റെ ഏറ്റവും സാധാരണമായ അടയാളമാണ്. പനി 100.4 ° F അല്ലെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ആണെങ്കിൽ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പനിയോടൊപ്പം നിങ്ങള്‍ക്ക് ചുമയും കൂടി ഉണ്ടെങ്കില്‍ കോവിഡ് ലക്ഷണമാണ് .
വരണ്ട ചുമയാണ് കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ പ്രകടമായി കാണുന്നത് . എന്നാൽ ഇത്തരത്തിലുള്ള ചുമയില്‍ ഒരിക്കലും കഫം അല്ലെങ്കില്‍ മ്യൂക്കസ് ഒന്നും വരുന്നില്ല. അതുകൊണ്ടുതന്നെ ഇത് നിസ്സാരമെന്ന് കരുതി അവഗണിക്കാനുള്ള പ്രവണതയാണ് ഇന്ന് മിക്ക ആളുകൾക്കും ഉള്ളത്. കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ ഇത്തരം ലക്ഷണങ്ങളെ അതി ജാഗ്രതയോടെ ആണ് ആളുകൾ കണ്ടിരുന്നത് .
എന്നാൽ ഇപ്പോൾ അവയെല്ലാം അവഗണിക്കുന്ന ഒരു രീതി പരക്കെ ഉണ്ട്. ഇത് രോഗം കൂടുതലാകാനും മരണം വരെ സംഭവിക്കാനും ഇടയാകുന്നുമുണ്ട്..
ചൈനയില്‍ 56,000 ത്തോളം COVID-19 കേസുകള്‍ വിശകലനം ചെയത് ലക്ഷണങ്ങളും കോവിഡ് സാധ്യതയും വിലയിരുത്തുന്നത് ഇങ്ങനെയാണ്
പനി (87.9%) വരണ്ട ചുമ (67.7%) ക്ഷീണം (38.1%) സ്പുതം ഉത്പാദനം (33.4%) ശ്വാസം മുട്ടല്‍ (18.6%) തൊണ്ടവേദന (13.9%) തലവേദന (13.6%) പേശിവേദന (14.8%) ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി (5.0%) ജലദോഷം (4.8%) വയറിളക്കം (3.7%) ചുമ (0.9%) ചുവന്ന കണ്ണുകള്‍ (0.8%) എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം.
മറ്റ് രോഗലക്ഷണങ്ങളില്ലാത്ത കൊറോണ വൈറസ് പോസിറ്റീവ് ആയ രോഗികളില്‍ ഗന്ധം നഷ്ടപ്പെടുന്നതായും കാണപ്പെടുന്നുണ്ട് . ജര്‍മ്മനിയില്‍ COVID-19 രോഗബാധിതരായ ഓരോ മൂന്നു പേരിലും രണ്ടുപേര്‍ക്കും വാസന നഷ്ടപ്പെട്ടു, ദക്ഷിണ കൊറിയയിലെ 30% രോഗികള്‍ക്കുംഈ ലക്ഷണം വളരെ പ്രകടമായി കാണപ്പെട്ടു.
അമിത ക്ഷീണവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ശരീരം വൈറസിനെതിരെ പോരാടാന്‍ കഠിനമായി പരിശ്രമിക്കുന്നതിനാൽ ധാരാളം ഊര്‍ജ്ജം ആവശ്യമായി വരുന്നതാകാം അമിത ക്ഷെനാം അനുഭവപ്പെടുന്നതിന്റെ കാരണം .
തൊണ്ടവേദനയും വളരെ ഗൗരവമായിത്തന്നെ കാണേണ്ട ഒരു രോഗലക്ഷണമാണ് ..ഇത്തരം രോഗലക്ഷണങ്ങൾ ഒരുമിച്ചോ അല്ലെങ്കിൽ രണ്ടിൽ അധികമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ കോവിഡ് ടെസ്റ്റ് നടത്തുകയും വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതും ആണ്
https://www.facebook.com/Malayalivartha