നിങ്ങളുടെ കൈമുട്ടും കാൽമുട്ടും ഇരുണ്ട നിറത്തിലാണോ? എങ്കിൽ ഈ പൊടികൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ...
ചർമ്മ സംരക്ഷണത്തിന് എല്ലാവരും പ്രാധാന്യം നൽകുന്നതാണ്... എന്നാൽ നമ്മളിൽ പലരും അവഗണിക്കുന്ന ഒന്നാണ് കാൽമുട്ടുകളുടേയും കൈമുട്ടുകളുടേയും ഭാഗം. ശരീരത്തിലെ ഈ ഭാഗത്തെ ചർമത്തിന് താഴെയുള്ള സന്ധികൾ പലപ്പോഴും പ്രായത്തിനനുസരിച്ച് മന്ദീഭവിക്കുന്നതും കൂടുതൽ വരൾച്ചയുടെ ലക്ഷണങ്ങൾ നേരിടുകയും ചെയ്യുന്നതാണ്.
ഇത്തരം കാരണങ്ങൾ കൊണ്ട്തന്നെ ഇവിടുത്തെ ചർമത്തിൽ നിറവ്യത്യാസം ഉണ്ടാവുക സാധാരണമാണ്. മറ്റുള്ള ഭാഗങ്ങളിലെ പോലെ തന്നെ നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്ന പ്രവർത്തി ഈ ഭാഗത്തും കൃത്യമായി ചെയ്തില്ലെങ്കിൽ കാലക്രമേണ ചർമത്തിലെ നിറം ഇരുണ്ടതായി മാറാൻ സാധ്യതയുണ്ട്.
പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വ്യത്യാസമില്ലാതെ ഈ രണ്ട് മേഖലകളിലും എളുപ്പത്തിൽ നിറവ്യത്യാസം പ്രകടമായേക്കാം. ഇത്തരം ഘട്ടങ്ങളിൽ ഈ ഭാഗത്തെ നിങ്ങളുടെ ചർമ്മത്തിൻ്റെ സ്വാഭാവിക നിറം വീണ്ടെടുക്കാനായി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയ ചില പ്രകൃതിദത്ത സ്‌ക്രബുകൾ ഉപയോഗിക്കാം... ഇതിനു സഹായകമായ മൂന്ന് സ്‌ക്രബുകൾ ഇന്നിവിടെ പരിചയപ്പെടാം.
നാരങ്ങാനീര് - തേൻ സ്ക്രബ്
നാരങ്ങ നീര് ഏറ്റവും പ്രകൃതിദത്തമായതും ചർമത്തിന് സ്വാഭാവിക നിറം പകരുന്നതുമായ ഒരു ഏജന്റാണെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഈ ചേരുവ ഉപയോഗിച്ച് ഒരു സ്ക്രബ് നിർമ്മിക്കുന്നത് ചർമ്മത്തിന് നഷ്ടപ്പെട്ട പിഎച്ച് അളവ് നിയന്ത്രിച്ചുനിർത്താനും നിറം തിരികെ കൊണ്ടുവരാനും സഹായിക്കും. തേൻ ഈ സ്‌ക്രബിലെ സ്വാഭാവിക ഹ്യൂമെക്ടന്റാണ്, ഇത് ചർമത്തിന് ഈർപ്പവും തിളക്കവും നൽകും. അതിനാൽ വാർദ്ധക്യ സഹജമായ ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. ഓട്സ് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ ഗുണകരമാണ്.
ആവശ്യമായ ചേരുവകൾ
> 1 നാരങ്ങ
> 1 ടീസ്പൂൺ ഓട്സ്
> 1 ടീസ്പൂൺ തേൻ
> ഒരു നുള്ള് ഉപ്പ്
രീതി
ഒരു പാത്രത്തിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് രണ്ട് ചേരുവകളും കൂട്ടിക്കലർത്തി നന്നായി ഇളക്കുക. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓട്ട്സും ഒരു നുള്ള് ഉപ്പും ചേർക്കുക. വൃത്താകൃതിയിലുള്ള ചലനങ്ങളിൽ നിങ്ങളുടെ കാൽമുട്ടുകളിലും കൈമുട്ടുകളിലും പത്ത് മിനിറ്റ് സ്‌ക്രബ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി ഉണക്കുക. കറ്റാർവാഴ ജെൽ അല്ലെങ്കിൽ ഷിയ ബട്ടർ ഉപയോഗിച്ച് ചർമ്മത്തിന്റെ ഈ ഭാഗത്ത് ഈർപ്പം പകരാം. അത്ഭുതകരമായ ഫലങ്ങൾ നേടുന്നതിനായി ആഴ്ചയിൽ മൂന്ന് തവണ ഈ പ്രക്രിയ ആവർത്തിക്കുക.
ഈ ചർമ്മ പ്രശ്നങ്ങൾക്ക് രക്ത ചന്ദനം കൊണ്ട് പരിഹാരം
പഞ്ചസാരയും ഒലിവ് ഓയിലും
പഞ്ചസാര, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന സ്‌ക്രബ് നിങ്ങളുടെ ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുകയും ആവശ്യമായ ജലാംശം പകർന്നുകൊണ്ട് ചർമ്മത്തിൻ്റെ നിറവ്യത്യാസം പരിഹരിക്കുകയും ചെയ്യും.
തുല്യ അളവിൽ പഞ്ചസാരയും ഒലിവ് ഓയിലും ചേർത്ത് നല്ല മിശ്രിതം തയ്യാറാക്കുക. ഇത് നിങ്ങളുടെ കാൽമുട്ടുകളിലും കൈമുട്ടുകളിലും പ്രയോഗിച്ച് ഏകദേശം 5 മിനിറ്റ് വരെ നന്നായി മസാജ് ചെയ്യുക. ഒരുതവണ കണക്കെ ആഴ്ചതോറും ഇത് ആവർത്തിച്ചാൽ കൂടുതൽ ഗുണം ചെയ്യും എന്നുറപ്പ്.
ആപ്പിൾ സൈഡർ വിനാഗിരിയും തൈരും
ആപ്പിൾ സൈഡർ വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ഗുണങ്ങളും തൈരിലെ ലാക്റ്റിക് ആസിഡുകളും ചേരുമ്പോൾ ഇത് നിങ്ങളുടെ കാൽമുട്ടുകളിലേയും കൈമുട്ടുകളിലേയും ചർമ്മത്തെ വൃത്തിയാക്കാനും തിളങ്ങുന്ന ചർമസ്ഥിതി വെളിപ്പെടുത്താനും വഴിയൊരുക്കുന്ന ഒരു പ്രകൃതിദത്ത മാർഗമായി മാറുന്നു. തൈര് ചേർക്കാതെ ആപ്പിൾ സിഡെർ വിനെഗർ കുറച്ച് വെള്ളത്തോടൊപ്പം കലർത്തി നിങ്ങളുടെ കൈമുട്ടുകളിലും കാൽമുട്ടുകളിലും ഇടയ്ക്കിടെ നേരിട്ട് ഒര പുരട്ടുന്നതും നിറവ്യത്യാസം കുറയ്ക്കുന്നതിന് മികച്ച രീതിയിൽ ഗുണം ചെയ്യുന്നതാണ്.
1 ടീസ്പൂൺ തൈരും 1 ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും കൂട്ടിചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ ചർമ്മത്തിൽ പുരട്ടുക. ഇത് 15 മിനിറ്റ് സൂക്ഷിച്ചശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ നടപടിക്രമം ആഴ്ചയിൽ 3-4 തവണ എന്ന കണക്കെ ആവർത്തിച്ച് പ്രയോഗിച്ചാൽ ഉറപ്പായും നിങ്ങൾ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ ലഭിക്കുമെന്ന് ഉറപ്പ്.
https://www.facebook.com/Malayalivartha