സ്ത്രീകള്‍ അറിയാന്‍..! നിങ്ങളുടെ സ്വകാര്യഭാഗത്ത് നിന്ന് ഇത്തരം ദുര്‍ഗന്ധങ്ങള്‍ വരാറുണ്ടെങ്കില്‍ കരുതിയിരിക്കുക!
പുരുഷനിലും സ്ത്രീയിലും വളരെയേറെ പ്രധാനപ്പെട്ടതാണ് സ്വകാര്യഭാഗത്തിന്റെ ആരോഗ്യം. വളരെ സെന്‍സിറ്റീവ് ആയ ഭാഗമായത് കൊണ്ട് തന്നെ ഏറെ ശുചിത്വത്തോടെയുമാണ് സ്വകാര്യ ഭാഗങ്ങളെ ശ്രദ്ധിക്കേണ്ടത്. സ്ത്രീകളില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍ പലപ്പോഴും അത് സ്വകാര്യഭാഗത്തെ ദുര്‍ഗന്ധമായി മാറുന്നുണ്ട്. ഇത് സാധാരണമാണ്.
എന്നാല്‍ ഇത്തരം ദുര്‍ഗന്ധം കൂടുതല്‍ ആയാല്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വമില്ലായ്മ മാത്രമല്ല ഇത്തരം ദുര്‍ഗന്ധങ്ങള്‍ക്ക് പുറകില്‍. ചിലപ്പോള് ഇത് കൂടിപ്പോയാലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് സ്ത്രീ സ്വകാര്യഭാഗത്ത് നിന്ന് ഉണ്ടാവുന്ന ദുര്‍ഗന്ധത്തിന് പുറകില്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
പുളിച്ച മണം
പുളിപ്പിച്ച മണം നിങ്ങളില്‍ കൂടുതല്‍ ആണെങ്കില്‍ അത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും അസിഡിറ്റി ഇതിന്റെ ഒരു പ്രധാന കാരണമാണ്. ആരോഗ്യകരമായ യോനിയിലെ പിഎച്ച് 3.8 നും 4.5 നും ഇടയില്‍ ചെറുതായി അസിഡിറ്റി ഉള്ളതാണ്. 'ലാക്ടോബാസില്ലി ബാക്ടീരിയ യോനിയില്‍ അസിഡിറ്റി നിലനിര്‍ത്തുന്നു. ഇതാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്.
ചെമ്പിന്റെ ദുര്‍ഗന്ധം
ഇത്തരത്തിലുള്ള ഗന്ധം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ലോഹത്തിന്റെ ദുര്‍ഗന്ധമാണെങ്കില്‍ ഇത് ഗുരുതരമായ പ്രശ്നമല്ലെങ്കില്‍ കൂടി അല്‍പം ശ്രദ്ധിക്കണം. ഇത് സാധാരണയായി വിഷമിക്കേണ്ട കാര്യമില്ല. എന്നാല്‍ അപൂര്‍വ്വമായി, ഇത് കൂടുതല്‍ ഗുരുതരമായ പ്രശ്നത്തെ സൂചിപ്പിക്കുന്നുണ്ട്. രക്തസ്രാവമുള്ളവരെങ്കില്‍ ഇത്തരം ഗന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുമുണ്ട്.
രക്തത്തിന്റെ ഏറ്റവും സാധാരണ കാരണം ആര്‍ത്തവമാണ്. ആര്‍ത്തവ സമയത്ത് നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്തവും ടിഷ്യൂകളും പുറത്തേയ്ക്ക് വരും. ഇതെല്ലാം ഇത്തരം ഗന്ധത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍, നിങ്ങളുടെ ആര്‍ത്തവം അവസാനിച്ചതിനുശേഷം ലോഹത്തിന്റെ ഗന്ധം അധികനേരം നിലനില്‍ക്കുന്നത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
മധുര ഗന്ധം
നിങ്ങളുടെ സ്വകാര്യ ഭാഗത്ത് മധുരഗന്ധം ആണ് അനുഭവപ്പെടുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ മികച്ച പ്രത്യുത്പാദന ശേഷിയുള്ള വ്യക്തിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. നല്ല ബാക്ടീരിയയാണ് ഇതിന്റെ കാരണങ്ങള്‍. നിങ്ങളുടെ യോനി പിഎച്ച് ലെവല്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് അധികം ഭയപ്പെടേണ്ട ഒന്നല്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്നത് തന്നെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha