ഗര്‍ഭധാരണ ശേഷിയെ ബാധിക്കും; ബീജത്തെ നശിപ്പിക്കും; സ്വകാര്യഭാഗങ്ങളിൽ സോപ്പ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്; ആ ശീലം അനാരോഗ്യത്തിലേക്ക് നയിക്കും
സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെ കടമയാണ്. പലരും സോപ്പ് ഉപയോഗിച്ച് ഈ ഭാഗങ്ങൾ വൃത്തിയാക്കാറുണ്ട്. എന്നാൽ ഈ ശീലം അപകടമാണെന്ന് നിങ്ങൾക്കറിയാമോ?
സ്ത്രീ ശരീരത്തില്‍ വജൈന വൃത്തിയായി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വൃത്തിയാക്കുവാൻ വേണ്ടിസോപ്പ് ഉപയോഗി ക്കുമ്പോൾ അപകടകരമായ മറ്റ് ഫലങ്ങൾ ആയിരിക്കും നമുക്കുണ്ടാവുക.
സ്ത്രീ ശരീരത്തില്‍ അണുബാധകള്‍ ഏറ്റവും എളുപ്പത്തില്‍ ബാധിക്കുന്ന ഒന്നാണ് യോനീഭാഗം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഈ ഭാഗം വൃത്തിയാക്കുവാൻ.
പല സ്ത്രീകളും സ്വകാര്യഭാഗം വൃത്തിയാക്കുന്നത് സോപ്പ് ഉപയോഗിച്ചാണ് . എന്നാൽ ഇങ്ങനെ ചെയ്യരുത് കേട്ടോ. സോപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്നും അതിനെ എങ്ങനെ പരിഹരിക്കണമെന്നും നമുക്കൊന്ന് അറിഞ്ഞിരിക്കാം .
ആരോഗ്യകരമായ ബാക്ടീരിയകള്‍ വജൈനല്‍ ഭാഗത്ത് അത്യാവശ്യമായി വേണ്ടവയാണ്. പക്ഷേ സോപ്പ് ഉപയോഗിച്ച് ഈ ഭാഗം വൃത്തിയാക്കുമ്പോൾ ആരോഗ്യകരമായ ബാക്ടീരിയകള്‍ നശിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം മറക്കണ്ട ചെയ്യുന്നതെന്ന കാര്യം മറക്കണ്ട.
ഇത് അണുബാധ പോലുള്ള പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കുന്നു . അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
സോപ്പ് ഉപയോഗിച്ച് വളരെ നേരം സ്വകാര്യ ഭാഗം കഴുകുന്നത് പലപ്പോഴും ഗര്‍ഭധാരണ ശേഷിയെ വരെ ബാധിക്കും. വജൈനല്‍ ഓപ്പണിംഗിലൂടെ പലപ്പോഴും സോപ്പിലുണ്ടാവുന്ന കെമിക്കലുകള്‍ ഉള്ളിലേക്കെത്തുന്നുണ്ട്. ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് വലിയ തടസ്സങ്ങൾ സൃഷ്ടിക്കും.
സോപ്പ് ബീജത്തെ നശിപ്പിക്കുന്നു എന്ന കാര്യം എത്രപേർക്കറിയാം. സോപ്പുപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ കഴുകുന്നത് പലപ്പോഴും ബീജത്തെ നശിപ്പിക്കുന്നു. കൂടുതല്‍ ആരോഗ്യത്തോടെ ഇരിക്കുന്നത് ബീജം ആല്‍ക്കലൈന്‍ ഉള്ള ഭാഗമാണ് .
പക്ഷേ സോപ്പ് ഉപയോഗിക്കുന്നതിലൂടെ അത് യോനീ ഭാഗത്തെ അസിഡിക് ആക്കി മാറ്റുന്നു. ഇത് ഗര്‍ഭധാരണത്തിന് തടസ്സമാകും . ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുവാൻ.
വജൈനല്‍ ഡ്രൈനസ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും സോപ്പ് സ്വകാര്യ ഭാഗത്ത് ഉപയോഗിക്കരുത്. ഈ അവസ്ഥ ഉണ്ടായിരിക്കുന്ന സമയത്ത് സ്ത്രീകളില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ഈ ഭാഗത്ത് പലപ്പോഴും നീറ്റലും അസ്വസ്ഥതയും പലർക്കും അനുഭവപ്പെടും. ഇവരില്‍ സെക്‌സ് വളരെയധികം വേദനാജനകമാവുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ളവരും സോപ്പ് ഉപയോഗിക്കരുത്.
അപ്പോൾ പിന്നെ ഉയർന്ന അടുത്ത ചോദ്യം എങ്ങനെ വൃത്തിയാക്കാം എന്നതാണ്. സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കേണ്ടത് എങ്ങനെ എന്ന് നമുക്ക് നോക്കാം. ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ചൊറിച്ചിലോ അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ശ്രദ്ധിച്ചു വേണം കഴുകാൻ. തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ഒരു ഉപദേശം സ്വീകരിക്കുക.
https://www.facebook.com/Malayalivartha