ഫൈസര്‍, ആസ്ട്രസെനെക വാക്സിനുകളുടെ പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം
ഫൈസര്‍, ആസ്ട്രസെനെക വാക്സിനുകളുടെ പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറയുമെന്ന് പഠനം. രണ്ടു ഡോസുകളുടെ ഫലപ്രാപ്തി ആറു മാസത്തിനുള്ളില്‍ കുറയുമെന്നാണ് ബ്രിട്ടനില്‍ നടത്തിയ പഠനനങ്ങളില്‍ പറയുന്നത്. ഇത് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫൈസറിന്റെ രണ്ടാം ഡോസിന് ശേഷമുള്ള ഫലപ്രാപ്തി 88 മുതല്‍ 74 ശതമാനമായി കുറഞ്ഞതായും പഠനങ്ങളിലുണ്ട്. അസ്ട്രസെനെക്കയ്ക്ക് ഇത് 77 മുതല്‍ 67 ശതമാനം വരെയായി കുറഞ്ഞു. വാക്‌സിന്‍ എടുത്ത് അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണിത്.
മുതിര്‍ന്നവരില്‍ പ്രതിരോധ ശേഷി 50 ശതമാനത്തില്‍ താഴെയായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ബൂസ്റ്റര്‍ ഡോസ് ക്യാമ്ബയിന്‍ നടത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍ .
https://www.facebook.com/Malayalivartha