നല്ല ആരോഗ്യത്തിന് വ്യായാമം
ദൈനംദിന തിരക്കുകള്‍ക്കിടയില്‍ ശരീരത്തെപ്പറ്റി ചിന്തിക്കാത്തവരാ അധികവും. രാവിലെ വണ്ടിയില്‍ ചാടിക്കേറുന്നു, ജോലിക്കെത്തുന്നു, തിരികെ വീണ്ടും വണ്ടിയില്‍, ഒരല്‍പ്പം നടക്കാന്‍ പോലും ആര്‍ക്കും സമയമില്ല. കഴിക്കുന്ന ഭക്ഷണമനുസരിച്ച് പലരും ശരീരത്തിന് വേണ്ടത്ര വ്യായാമം കൊടുക്കുന്നില്ല. അത്‌കൊണ്ട് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഇല്ലാത്ത രോഗങ്ങളൊക്കെ ഉണ്ടാവുന്നു. ഇവിടെയാണ് വ്യായാമത്തിന്റെ പ്രസക്തി. രാവിലെയോ വൈകിട്ടോ കൃത്യമായി വ്യായാമം ചെയ്‌താല്‍ അധികമുള്ള കൊഴുപ്പുകളെല്ലാം ഇല്ലാതാവുകയും ശരീര സൗന്ദര്യം വര്‍ദ്ധിക്കുകയും ചെയ്യും.
വ്യായാമം പേശികളെ ബലപ്പെടുത്തുകയും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹിദ്രോഗം, മാനസിക വിഷാദം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് വ്യായാമം. ചിട്ടയായ വ്യായാമം കൊണ്ട് രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും.
https://www.facebook.com/Malayalivartha