ചര്‍മ്മ സംരക്ഷണത്തന് ശീലമാക്കാം കട്ടന്‍ ചായ; ഗുണങ്ങള്‍ അറിഞ്ഞ് ഉപയോഗിച്ച് നോക്കൂ...!
മലയാളികള്‍ക്ക് കട്ടനോട് ഒരു പ്രത്യേക ഇഷ്ടമാണ്. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടന്‍ചായ എന്ന് തന്നെ പറയാം. ദിവസവും നമുക്ക് ഉന്മേഷവും ഉണര്‍വും നല്‍കുന്നതാണ് കട്ടന്‍ചായ. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കട്ടന്‍ചായ ഏറെ ഉത്തമമാണ്.
പലതരം രുചികളിലാണ് കട്ടന്‍ചായ നമ്മള്‍ കുടിക്കാറുള്ളത്. ഏലയ്ക്ക ഇട്ടും പുതിനയില ഇട്ടും ഗ്രീമ്പു ഇട്ടുമെല്ലാം വളരെ രുചിയോടെ കുടിക്കുന്ന ഈ കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്നത് നിരവധി ഗുണങ്ങളാണ്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെ കുറിച്ച് അധികം അറിയില്ല.
മുഖക്കുരുവിനെതിരേയും, വാര്‍ദ്ധക്യത്തിനെതിരേയും പോരാടാന്‍ കട്ടന്‍ചായ സഹായിക്കുന്നു. കട്ടന്‍ചായയിലെ ആന്റി ഓക്സിഡന്റ് മുടി കൊഴിയുന്നത് തടയും.
ചര്‍മ്മസംബന്ധായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിന്‍സും ഫ്ലൂവനോയിഡും സഹായിക്കുന്നു. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്ജിങ് എന്നിവ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു.
ചര്‍മത്തില്‍ ചുളിവുകളും മുഖക്കുരുവും വരാതെ കാക്കാനും ചായയ്ക്കു കഴിവുണ്ട്. സൂര്യാഘാതം കുറയ്ക്കാന്‍ തേയില വെള്ളം മുഖത്ത് പുരട്ടാം. അതുപോലെ ഉപയോഗിച്ച് കഴിഞ്ഞ ടീബാഗുകള്‍ കൊണ്ടു കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സാധിക്കും.
https://www.facebook.com/Malayalivartha