ഗർഭിണികൾക്ക് ആരോഗ്യം സംരക്ഷിക്കാൻ ഇതാ ഒരു വഴി; പ്രസവം സുഖകരമാകാന്‍ ദിവസേന ഇത് ചെയ്താൽ മതി!!
ഗർഭിണികൾ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടവരാണ്. ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ അനുഭവങ്ങളില്‍ ഒന്നാണ് അമ്മ ആകുക എന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭാഗ്യം അനുഭവിക്കാന്‍ അവസരം ലഭിക്കാറില്ല. പിരിമുറുക്കം നിറഞ്ഞ ജീവിതവും തിരക്കു പിടിച്ച ജോലി സാഹചര്യങ്ങളും അനാരോഗ്യകരമായ ആഹാരരീതികളും പല അമ്മമാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പല ഗവേഷണങ്ങളും പറയുന്നു. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന വേളയില്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. നിങ്ങള്‍ അമിതഭാരമുള്ള വ്യക്തിയാണെങ്കില്‍ കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഡയറ്റും ശീലമാക്കുന്നത് ഗര്‍ഭധാരണത്തിന് സഹായിക്കും.
ഈ ഘട്ടത്തില്‍ യോഗ ശീലമാക്കുന്നത് വളരെയധികം പ്രയോജനപ്രദമാണ്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പൂര്‍ണമായും ശരീരത്തെ തയ്യാറെടുപ്പിക്കുന്നതിന് യോഗ സഹായിക്കും. വന്ധ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരിടാനും മനസിനെ എപ്പോഴും ശാന്തമാക്കി നിര്‍ത്താനും യോഗയിലൂടെ കഴിയും. യോഗ പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെ?
യോഗയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ഫെര്‍ട്ടിലിറ്റിയും യോഗയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രശസ്ത ഫിറ്റ്‌നസ് കോച്ചും സ്‌പോര്‍ട്‌സ് ന്യുട്രീഷ്യനിസ്റ്റുമായ ഹസ്തി സിങ് പറയുന്നത് ശ്രദ്ധിക്കൂ:
യോഗ ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിന്റെ പിറകുവശത്തെ പേശികളെ ശക്തിപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ യോഗ സഹായിക്കുന്നു. നാഭിപ്രദേശത്തിനും ഇടുപ്പിനും വഴക്കം നല്‍കാന്‍ യോഗ സഹായിക്കുന്നു.
കഴുത്തിലെ പേശികളെ ശക്തിപ്പെടുത്തുന്നതോടൊപ്പം നട്ടെല്ലിന് കൂടുതല്‍ വഴക്കം നല്‍കുന്നു. പ്രത്യുത്പാദന അവയവങ്ങള്‍ക്ക് കൂടുതല്‍ രക്തം ലഭിക്കാന്‍ യോഗ സഹായിക്കുന്നു.
മാനസികാരോഗ്യത്തെ ഗുണകരമായി ബാധിക്കുന്നു. ഒപ്പം വിഷാദം, പിരിമുറുക്കം, മനസികനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ അകറ്റാന്‍ യോഗ ഒരു ഉത്തമ പരിഹാരമാണ്. പ്രസവം സുഖകരമാകാന്‍ സഹായിക്കുന്നു.0
https://www.facebook.com/Malayalivartha