പുരികക്കൊടികളുടെ അഴകിന് മാറ്റ് കൂട്ടാൻ ആര്യവേപ്പിലയ്ക്കും ആവണക്കെണ്ണയ്ക്കുമൊപ്പം ഇതൊക്കെ ചേർക്കൂ; ഫലം ഉറപ്പ്
മുഖത്തിന്റെ ഭംഗി കൂട്ടാൻ വേണ്ടി നമ്മളാൽ കഴിയുന്ന എല്ലാ സൗന്ദര്യപരമായ കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. പലർക്കും വില്ലുപോലെ വളഞ്ഞ പുരികം വളരെയധികം ഇഷ്ടമാണ്.
പലരുടെയും വില്ലുപോലെ വളഞ്ഞ പുരികം നോക്കി നാം അതുപോലെ വേണമെന്ന് ആഗ്രഹിക്കാറുമുണ്ടല്ലേ? നിങ്ങളുടെ പുരികത്തിന് ഭംഗി കൂട്ടാൻ വേണ്ടി ചെയ്യേണ്ടുന്ന കുറേ കാര്യങ്ങളുണ്ട്.
നമ്മുടെ വീട്ടിലും തൊടിയിലും ഒക്കെ കിട്ടുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് പുരികത്തിന് മാറ്റുകൂട്ടാൻ കഴിയുമെന്നേ. അതെങ്ങനെയെന്നു അല്ലേ ചോദിക്കുന്നത്? പുരികത്തിന് ഭംഗി വർദ്ധിപ്പിക്കാനുള്ള ചില വഴികൾ ആണ് ഇനി പറയുവാൻ പോകുന്നത്. ഉടനെ തന്നെ ചെയ്യൂ. നല്ല ഫലം അറിയാം.
*ആവണക്കെണ്ണയും പാല്‍പ്പാടയും ചേര്‍ത്ത് പുരികത്തില്‍ പുരട്ടാവുന്നതാണ്.
* ആര്യവേപ്പില അരച്ചെടുത്ത് പുരികത്തില്‍ പുരട്ടാവുന്നതാണ്.
* മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേച്ചാൽ പുരികത്തിന്റെ കട്ടി കൂടുകയും നന്നായി തഴച്ച് വളരുകയും ചെയ്യും .
*സവാളയുടെ നീര് പുരികം വളരാന്‍ സഹായിക്കും.സവാള അരിഞ്ഞ് മിക്‌സിയിലിട്ട് അടിച്ചെടുക്കണം . സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തേയ്ക്കാവുന്നതാണ് . ഉണങ്ങയതിന് ശേഷം വെളളം കൊണ്ട് കഴുകി കളയാം.
*ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ എടുത്ത ശേഷം പുരികത്തില്‍ തേച്ചു പിടിപ്പിക്കുക. രക്തചംക്രമണം വര്‍ധിപ്പിക്കാനായി മസാജ് ചെയ്തു കൊടുക്കാം.
* ആവണക്കെണ്ണ പുരികത്തിനു നല്ലതാണ്.
*രാത്രി കിടക്കുന്നതിന് മുന്നേ ചെറുതായി ചൂടാക്കിയ ആവണക്കെണ്ണയോ നല്ലെണ്ണയോ പുരികത്തിൽ പുരട്ടാവുന്നതാണ്. പുരികത്തിന്റെ കട്ടി കൂടുകയും നന്നായി തഴച്ച് വളരുകയും ചെയ്യും .
https://www.facebook.com/Malayalivartha