ആപ്പിൾ ആള് ചില്ലറക്കാരനല്ല...!!ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കാന്‍ ഇവൻ ബഹുകേമൻ, ആപ്പിളിന്റെ ആരും അറിയാത്ത ഗുണങ്ങൾ ഇതാണ്
ആപ്പിള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രദാനം ചെയ്യാനും ആപ്പിളിന് കഴിവുണ്ട്. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിച്ചു ചര്‍മ്മത്തിന്‍റെ സൗന്ദര്യവും ചെറുപ്പവും നില നിര്‍ത്താന്‍ ആപ്പിള്‍ സഹായിക്കും. ചര്‍മ്മത്തിന് തിളക്കവും നിറവും നല്കുന്നെ കൊളാജിന്‍ ആപ്പിളില്‍ ധാരാളമുണ്ട് അതുകൊണ്ട് തന്നെ ആപ്പിള്‍ ഒരു നല്ല ടോണര്‍ കൂടി ആണ്.
ആപ്പിള്‍ പള്‍പ്പ് മുഖത്തു പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക. മുഖത്തിന്റെ വരള്‍ച്ച മാറാനും എണ്ണമയം മാറാനും ഇത് സഹായിക്കും. പ്രായത്തെ അകറ്റി നിര്‍ത്താനും ആപ്പിള്‍ നല്ലതാണു, ആപ്പിള്‍ ചെറുതായി മുറിച് മുഖത്തിനു മര്‍ദം വരാത്ത രീതിയില്‍ ഉരസുക. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം.
ഗ്രേപ്പ് ചെയ്ത ആപ്പിള്‍ ,നാരങ്ങാനീര്,തൈര് എന്നിവ ഒരു സ്പൂണ്‍ വീതം എടുത്ത് പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്തിടുക. എണ്ണമയമുള്ള ചര്‍മക്കാര്‍ക്കു യോജിച്ച ഫെയ്സ് പാക് ആണിത്. സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുള്ള കരുവാളിപ്പ് മാറാന്‍ ആപ്പിള്‍ പള്‍പ്പും ഗ്ലിസറിനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതു നല്ലതാണ്.
https://www.facebook.com/Malayalivartha