ദീർഘ നേരം ഇരിക്കുന്ന സ്വഭാവം നല്ലതല്ല; ജോലിസ്ഥലത്ത് ഇരിക്കുമ്പോൾ അല്‍പ്പനേരം എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യണം; ഇടിയ്ക്കിടെ ശരീരം സ്‌ട്രെച്ച് ചെയ്യുക; അറിയാം നട്ടെല്ലിന്റെ ആരോഗ്യം കാക്കാനുള്ള വഴികൾ
നട്ടെല്ലിന്റെ ആരോഗ്യം നാം അതീവ ശ്രദ്ധിയോടെ പാലിക്കേണ്ടുന്ന ഒരു കാര്യമാണ് .അതിന്റെ ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യണമേ എന്ന നോക്കാം . നില്‍ക്കുമ്പോഴും, കുനിയുമ്പോഴും ഇരിക്കുമ്പോഴും, കിടക്കുമ്പോഴും നമ്മള്‍ നട്ടെല്ലുകളില്‍ തെറ്റായ രീതിയില്‍ സമ്മര്‍ദ്ദം നല്‍കാറുണ്ട്.
നട്ടെല്ലിന് ഏല്‍ക്കുന്ന ചെറിയ കേടുപാടുൾ ആരോഗ്യത്തെ മോശമായി ബാധിക്കും. പുറം വേദന, കഴുത്ത് വേദന, തുടങ്ങി മറ്റ് നട്ടെല്ല് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാകുന്നത് നമ്മുടെ മോശം നില്‍പ്പാണ്. നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
*സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നട്ടെല്ലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട് . സംസാരിക്കാനായി മൊബൈല്‍ഫോണ്‍ തോളിനും ചെവിയിലും ഇടയില്‍ വയ്ക്കല്‍, കുനിഞ്ഞിരുന്ന് ഫേണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നട്ടെല്ലില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അമിതമായി ഫോൺ കണ്ണിന് മാത്രമല്ല നട്ടെല്ലിനും കേടാണ്.
*ദീർഘ നേരം ഇരിക്കുന്ന സ്വഭാവം നല്ലതല്ല . ജോലിസ്ഥലത്ത് ഇരിക്കുമ്പോൾ അല്‍പ്പനേരം എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യണം . ഇടിയ്ക്കിടെ ശരീരം സ്‌ട്രെച്ച് ചെയ്യുക.
*സ്ത്രീകൾ ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കും
*കിടന്നുറങ്ങുന്ന സമയം തെറ്റായ പൊസിഷനില്‍ കിടക്കുന്നത് നല്ലതല്ല. ഇത് നട്ടെല്ലിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു . ചില പൊസിഷനില്‍ കിടന്നുറങ്ങുന്നത് നട്ടെല്ലിലും കഴുത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് സന്ധി വേദന, കഴുത്ത് വേദന, നടുവേദന എന്ന അസ്വസ്ഥതകൾ ഉണ്ടാക്കും.
*ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക . ജിമ്മില്‍ ഭാരം വഹിക്കുന്നുണ്ടെങ്കില്‍, ഒരു വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ തന്നെ ചെയ്യുവാൻ ശ്രദ്ധിക്കുക. തുടക്കക്കാര്‍ ആവേശത്തില്‍ കൂടിയ ഭാരം ഉയര്‍ത്തുന്നത് നട്ടെല്ലിന് കേടുവരുത്തുമെന്ന കാര്യം മറക്കരുത്.
https://www.facebook.com/Malayalivartha