പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖക്കുരു പോകുന്നില്ലേ? ഈ ശീലം നിങ്ങൾക്കുണ്ടോ? പിന്നെ എങ്ങനെ മുഖക്കുരു മാറും? ഇതൊക്കെ ഒന്ന് ട്രൈ ചെയ്യു; ഫലം ഉറപ്പ്
പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും മുഖക്കുരുവിനെ അകറ്റാൻ കഴിയുന്നില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായിട്ടും മുഖത്തിൽ നിന്നും കുരുക്കളെ അകറ്റിനിർത്താം.
നമ്മൾ ചെയ്യുന്ന ചില അശ്രദ്ധമായ കാര്യങ്ങളാണ് മുഖത്ത് കുരുക്കളെ കൊണ്ട് നിറയ്ക്കുന്നത് കേട്ടോ. ഭക്ഷണകാര്യം മുതൽ ദിനചര്യ വരെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും മുഖക്കുരുവിനെ പാടേ അകറ്റാമെന്നേ. ഉപയോഗിച്ചു നോക്കൂ. ഈ ശീലങ്ങളെ ഇന്ന് തന്നെ ഉപേക്ഷിക്കുമല്ലോ അല്ലേ ?
* ഒരുപാട് വെള്ളം കുടിക്കണം
*ഭക്ഷണത്തില്‍ ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക.
* മുഖക്കുരു പൊട്ടിച്ചുകളരുത് .
*വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് മുഖത്തും മുഖക്കുരുവുള്ള ഭാഗങ്ങളിലും തൊടരുത്.
*വ്യായാമം ചെയ്യുമ്പോള്‍ മുഖത്ത് വിയര്‍പ്പ് അടിഞ്ഞുകൂടാറുണ്ടോ ? നല്ല ചൂടുള്ള സമയത്ത് വ്യായാമം ചെയ്യുമ്പോള്‍ വിയർപ്പിനെ വൃത്തിയായി തുടച്ചുമാറ്റുക.ഇത് അടിഞ്ഞ് കൂടിയിരുന്നു കുരു ഉണ്ടാകാൻ സാധ്യതയുണ്ട്.
*മുഷിഞ്ഞ വസ്ത്രങ്ങള്‍ വീണ്ടും ധരിക്കല്ലേ. മാത്രമല്ല ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം.
*മുഖത്ത് അമിതമായി എണ്ണമയം ഉണ്ടോ? ഇത് മുകഹക്കുരുവിന് കാരണമാകും . ദിവസവും രാത്രി കിടക്കുന്നതിനു മുന്നേ മുഖം വൃത്തിയായി കഴുകണം.
*താരന്‍ മുഖക്കുരുവുണ്ടാക്കും കേട്ടോ. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
https://www.facebook.com/Malayalivartha